ഡ്രൈവിങ് ലൈസന്‍സ് Express Illustrations
Kerala

ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മൂന്നു ടെസ്റ്റുകള്‍ പാസാകണം; ഡിസംബര്‍ മുതല്‍ മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി മുതല്‍ മൂന്നു ടെസ്റ്റുകള്‍ പാസാകേണ്ടി വരും. ഡിസംബര്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട്- റോഡ് ടെസ്റ്റ് എന്നിവ കൂടാതെ ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് കൂടി പാസാകേണ്ടി വരും. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ നിര്‍ദേശങ്ങള്‍ നടപ്പില്‍വരുത്തുന്നത്.

റോഡപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും റോഡില്‍ വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിലെ പിഴവുകളുമാണെന്ന് പഠനങ്ങള്‍ പറയുന്നത്. റോഡിലെ അപകടങ്ങള്‍ യഥാസമയം തിരിച്ചറിഞ്ഞാല്‍, മിക്ക അപകടങ്ങളെയും തടയാന്‍ കഴിയും. പരിശീലനത്തിലൂടെയും പരിശോധനയിലൂടെയും അപകടബോധം വളര്‍ത്തിയെടുക്കുന്നതിനാണ് പുതിയ ടെസ്റ്റിങ് രീതി പരിക്ഷിക്കാനൊരുങ്ങുന്നത്.

സാധാരണയായി ലേണേഴ്സ് ടെസ്റ്റ് പാസായി മുപ്പതു ദിവസത്തിനകം ഗ്രൗണ്ടില്‍ എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്കു വേണ്ടി അപേക്ഷ നല്‍കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലേണേഴ്സ് ടെസ്റ്റിനു ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് പാസാകണം. അതിനു ശേഷമേ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകള്‍ക്ക് അപേക്ഷ നല്‍കാന്‍ ആകൂ. റോഡിലെ അപകടസാധ്യതകളും പ്രതിസന്ധികളും മുന്‍കൂട്ടി കണ്ട് വാഹനം നിയന്ത്രിക്കാനുള്ള ഡ്രൈവറുടെ കഴിവ് ഉറപ്പാക്കുന്നതിനായാണ് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്. വിവിധ അപകട സാഹചര്യങ്ങള്‍ അടങ്ങുന്ന 10 വിഡിയോകള്‍ പരിശോധിച്ച് അപകട സാധ്യത കൃത്യമായി അടയാളപ്പെടുത്തുന്നവരാണ് ടെസ്റ്റില്‍ വിജയിക്കുക. ടെസ്റ്റില്‍ 60 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ വിജയിക്കും. അതിനു ശേഷം ഗ്രൗണ്ട് -റോഡ് ടെസ്റ്റുകള്‍ക്ക് അപേക്ഷ നല്‍കാം.

Three tests must be passed to obtain a driving licence; the change takes effect from December

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്

'ശബരിമല കേരളത്തില്‍, അധികാരം കേരള ഹൈക്കോടതിക്ക്'; ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന ട്രാന്‍സ്‌ജെന്‍ഡറുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

എന്തുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പ്രകാരം കല്‍ത്തൂണില്‍ ദീപം തെളിച്ചില്ല?; വിജയ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

'ആരും വേദനിപ്പിക്കില്ല, ഉമ്മന്‍ചാണ്ടി എല്ലാമെല്ലാം, ദുഃഖം അടക്കിയൊതുക്കി വെച്ചിരിക്കുന്നു'

ഒഴുക്കിൽപ്പെട്ട പോത്തു കുട്ടിയെ രക്ഷിക്കാൻ ശ്രമം: മുൻ പഞ്ചായത്ത് അംഗം മുങ്ങിമരിച്ചു