ഷീബാ ബാബു 
Kerala

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. പതിനഞ്ച് വര്‍ഷമായി നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്നു.

ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് ഷീബാ ബാബു അറിയിച്ചത്. ഇതിന് പിന്നാലെ ഷീബാ ബാബുവിനെ കൃഷ്ണപുരം ഡിവിഷനിലെ എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അവഗണനയില്‍ മനം മടുത്താണ് മുന്നണി വിട്ടതെന്ന് ഷീബ ബാബു പറഞ്ഞു.

മുതിര്‍ന്ന ബിജെപി നേതാക്കളായ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഷീബാ ബാബുവിന്റെ എന്‍ഡിഎ പ്രവേശം.

The LDF Councillor in Thrissur Corporation is an NDA candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT