Thrissur pooram 2026 
Kerala

തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്, പാറമേക്കാവിന്റെ പൂരപ്പന്തലിന് കാല്‍നാട്ടി; ദിവസങ്ങള്‍ എണ്ണി പൂരപ്രേമികള്‍- വിഡിയോ

തൃശൂര്‍ നഗരം ഇനി പൂരാവേശത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ നഗരം ഇനി പൂരാവേശത്തിലേക്ക്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരപ്പന്തലിന് കാല്‍നാട്ടി. തെരഞ്ഞെടുപ്പ് ചൂട് കത്തിനില്‍ക്കേ നഗരം പൂരത്തിന്റെ ആവേശവും നെഞ്ചേറ്റുകയാണ്.

പൂരത്തിന്റെ പ്രധാന സംഘാടക ക്ഷേത്രമായ പാറമേക്കാവിന്റെ പൂരപ്പന്തല്‍ മണികണ്ഠനാലിലാണ്. തെക്കേ സ്വരാജ്റൗണ്ടില്‍ ബുധനാഴ്ച രാവിലെ പത്തിനാണ് കാല്‍നാട്ട് കര്‍മ്മം നടന്നത്. പാറമേക്കാവിലെ മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി. തുടര്‍ന്ന് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും പൗരപ്രമുഖരും ചേര്‍ന്നാണ് കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചത്.

എടപ്പാള്‍ നാദം ഇലക്ട്രിക്കല്‍സ് സി ബൈജുവിനാണ് പന്തല്‍ നിര്‍മ്മാണച്ചുമതല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവമ്പാടിയുടെ പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടും. നടുവിലാലിലും നായ്ക്കനാലിലുമായി രണ്ട് പന്തലുകളാണ് തിരുവമ്പാടിക്കുള്ളത്. ഏപ്രില്‍ 19നാണ് പൂരം കൊടിയേറുക. പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറും. ഏപ്രില്‍ 26, 27 ദിവസങ്ങളിലാണ് പ്രശസ്തമായ തൃശൂര്‍പൂരം.

Thrissur is now heading into Pooram fervor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം