Thrissur's Pavaratty Church cancels fireworks for Thirunal facebook
Kerala

മുണ്ടത്തിക്കോട് ദുരന്തം: തിരുനാളിന് വെടിക്കെട്ട് വേണ്ടെന്നുവെച്ച് പാവറട്ടി പള്ളി

വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മുണ്ടത്തിക്കോട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് പള്ളി വികാരി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാവറട്ടി പള്ളി തിരുനാളിന് വെടിക്കെട്ട് വേണ്ടെന്നു വെച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ പെരുന്നാള്‍ നടത്താനാണ് തീരുമാനം.

വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയത് എന്ന് പള്ളി വികാരി അറിയിച്ചു. എന്നാല്‍ തിരുനാള്‍ ആഘോഷങ്ങള്‍ ആചാരപരമായി നടക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പെരുന്നാള്‍ നടക്കുക. ശനിയാഴ്ച രാവിലെ തുടങ്ങിയ കുര്‍ബാനയ്ക്ക് ശേഷം നേര്‍ച്ചയൂട്ട് നടത്തും.

വൈകിട്ട് 5.30ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കല്‍ എന്നിവ നടക്കും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. രാത്രി എട്ടിന് തിരുനാള്‍ സൗഹൃദ വേദിയുടെ തിരുനടക്കല്‍ മേളം അരങ്ങേറും. തുടര്‍ന്ന് വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ സമാപിക്കും. ഞായര്‍ പുലര്‍ച്ചെ 4.30 മുതല്‍ രാത്രി ഏഴുവരെ തുടര്‍ച്ചയായ പാട്ടുകുര്‍ബാനകള്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികനാകും.

Thrissur's Pavaratty Church cancels fireworks for Thirunal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

വേനൽക്കാല ചർമ സംരക്ഷണത്തിന് ഇവ ശ്രദ്ധിക്കാം

എണ്ണവില 105 ഡോളറിന് മുകളില്‍; സ്വര്‍ണവിലയില്‍ മാറ്റമില്ല, 1,13,000ല്‍ താഴെ തന്നെ

പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചു; ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച 29കാരന്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

വാക്കത്തി കഴുത്തില്‍ വച്ചു; കള്ളന്മാര്‍ കൊണ്ടുപോയത് 150 രൂപയുടെ ഇമിറ്റേഷന്‍ ഗോള്‍ഡ്, പോക്കറ്റിലെ 25,000 രൂപ സേഫ്, ആശ്വാസത്തില്‍ മിനി

SCROLL FOR NEXT