തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റെടുക്കാം. യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എഐ പവേര്‍ഡ് വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവുമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്.
9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാല്‍ പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇല്ലാതെ തന്നെ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. യാത്രാ മാര്‍ഗം, തീയതി, സര്‍വീസ്, സീറ്റ് എന്നിവ നല്‍കി സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തുന്നതും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂര്‍ത്തിയാക്കാനാകും. ബുക്കിങ് കഴിഞ്ഞാല്‍ ഇ-ടിക്കറ്റും പി.എന്‍.ആര്‍ വിവരങ്ങളും അതേ ചാറ്റില്‍ തന്നെ ലഭിക്കും.
മെട്രോ റെയില്‍ മാതൃകയിലാണ് കെഎസ്ആര്‍ടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വിവിധ ഭാഷകള്‍ക്കു പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം. ഇത് സാധാരണക്കാര്‍ക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താന്‍ ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും. യാത്രാസംബന്ധമായ സഹായങ്ങള്‍ക്കും പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ടോള്‍-ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പര്‍ 149 ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates