tiger attack  പ്രതീകാത്മക ചിത്രം
Kerala

​ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കടുവ കൊന്നുതിന്നു

ശരീരത്തിന്റെ മുക്കാൽ ഭാ​ഗവും കടുവ ഭക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൽപ്പറ്റ: ഗൂഡല്ലൂരിനടുത്ത് ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നുതിന്നു. ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൻ തേയിലത്തോട്ടത്തിലെ തൊഴിലാളിയും വനത്തോട് ചേർന്ന പാടിയിലെ താമസക്കാരനും ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ തോട്ടം നനയ്ക്കാനായി പോയ ബാലകൃഷ്ണനെ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ പമ്പ് ഹൗസിൽ നിന്ന് 500 മീറ്റർ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ശരീര ഭാ​ഗങ്ങൾ കുറ്റിക്കാടിനടുത്തു നിന്നാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുക്കാൽ ഭാ​ഗവും കടുവ ഭക്ഷിച്ചിരുന്നു. ശരീരഭാ​ഗങ്ങൾ ബാലകൃഷ്ണന്റേതു തന്നെയെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തലനാരിഴയ്ക്കാണ് പ്രദേശവാസികൾ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് വന്യജീവി ആക്രമണം വ്യാപിക്കുന്നതിൽ വനംവകുപ്പിന്റെ ഗുരുതര അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം നടത്തി.

അതിനിടെ പ്രദേശത്ത് വനപാലകർ ഡ്രോണുകൾ, കാമറകൾ, ബൈനോക്കുലറുകൾ എന്നിവ ഉപയോ​ഗിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും വനം വകുപ്പ് അറിയിച്ചു.

tiger attack in gudalur tea plantation worker killed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി