പ്രതീകാത്മക ചിത്രം 
Kerala

വയനാട് പനവല്ലിയില്‍ ഭീതി വിതച്ച കടുവ കുടുങ്ങി

വയനാട് പനവല്ലിയില്‍ ഭീതിവിതച്ച കടുവ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് പനവല്ലിയില്‍ ഭീതിവിതച്ച കടുവ കുടുങ്ങി. മയക്കുവെടിവയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കടുവ കൂട്ടിലായത്. 

ഇന്ന് രാത്രി 8.15 ഓടേയാണ് കടുവ കെണിയില്‍ കുടുങ്ങിയത്. രണ്ടുമാസമായി പനവല്ലിയിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിഞ്ഞദിവസമാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒയ്ക്കാണ് മയക്കുവെടി വച്ച് പിടികൂടാന്‍ ചുമതല നല്‍കിയത്. മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഇന്ന് രാത്രി വനംവകുപ്പ് സ്ഥാപിച്ച കൂടുകളില്‍ ഒന്നില്‍ കടുവ കുടുങ്ങിയത്.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകളാണ് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. എന്നിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വനംവകുപ്പിന്റെ കെണിയില്‍ വീണ കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ആക്രമിച്ചത്. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ട് ഭയന്നിട്ടുണ്ട്.

കഴിഞ്ഞദിവസം പനവല്ലി പുഴക്കര കോളനിയിലെ ഒരു വീടിനകത്തേക്ക് രാത്രി എട്ടുമണിയോടെ കടുവ ഓടിക്കയറിയിരുന്നു. ഗൃഹനാഥനും വീട്ടമ്മയും വരാന്തയില്‍ ഇരിക്കുമ്പോഴായിരുന്നു കടുവ വീട്ടിനകത്തു കയറിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT