പ്രതീകാത്മക ചിത്രം 
Kerala

ഇന്ന് 4700 പേർക്ക് കോവിഡ്; 66 മരണം; രോ​ഗ മുക്തർ 4128

ഇന്ന് 4700 പേർക്ക് കോവിഡ്; 66 മരണം; രോ​ഗ മുക്തർ 4128

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4700 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂർ 395, കൊല്ലം 375, കണ്ണൂർ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസർക്കോട് 97 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,639 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,50,837 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4802 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 315 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 44,376 കോവിഡ് കേസുകളിൽ, 7.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 254 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,855 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4437 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4128 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 648, കൊല്ലം 269, പത്തനംതിട്ട 8, ആലപ്പുഴ 166, കോട്ടയം 285, ഇടുക്കി 157, എറണാകുളം 523, തൃശൂർ 390, പാലക്കാട് 199, മലപ്പുറം 206, കോഴിക്കോട് 665, വയനാട് 227, കണ്ണൂർ 291, കാസർക്കോട് 94 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 44,376 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,66,034 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍