ടോമിന്‍ ജെ തച്ചങ്കരി/ ഫെയ്സ്ബുക്ക് 
Kerala

'ജെസ്‌ന കൈയെത്തും ദൂരത്ത് എത്തിയതാണ്; അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്'

'കയ്യെത്തും ദൂരത്തു ജെസ്‌ന എത്തിയെന്നു കരുതിയിരുന്ന ഒരു സമയമുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതിക നടപടി മാത്രമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ സാധിക്കുമെന്നും മുന്‍ ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരി പറഞ്ഞു. 

പ്രപഞ്ചത്തില്‍ എവിടെ അവര്‍ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയാണ് സിബിഐ. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കിയത് സാങ്കേതികം മാത്രമാണ്. കുറേക്കാലം അന്വേഷിച്ചിട്ടും കൃത്യമായ ലീഡ് ലഭിച്ചില്ലെങ്കില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതില്‍ നിരാശരാകേണ്ട കാര്യമില്ല. കേസ് പൂര്‍ണമായി അടഞ്ഞു എന്നു കരുതേണ്ടതില്ലെന്നും തച്ചങ്കരി പറഞ്ഞു. 

കയ്യെത്തും ദൂരത്തു ജെസ്‌ന എത്തിയെന്നു കരുതിയിരുന്ന ഒരു സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവര്‍ഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണ് കുടുംബം കോടതിയില്‍ പോയതും കേസ് സിബിഐക്ക് കൊടുക്കുകയും ചെയ്തത്.

ജെസ്‌ന തിരോധാനത്തില്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആരും മനപ്പൂര്‍വം കുറ്റങ്ങള്‍ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകള്‍ ലോക്കല്‍ പൊലീസിന് അന്വേഷിക്കാനുണ്ട്. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വര്‍ഷം കഴിഞ്ഞാണ് യഥാര്‍ത്ഥ ചിത്രം കിട്ടിയതെന്ന് ടോമിന്‍ തച്ചങ്കരി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം

നോർക്ക റൂട്ട്സിൽ വിഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ ഒഴിവ്

മനസ്സും ശരീരവും ശാന്തമാകും, പാദങ്ങൾ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുമ്പോൾ ഇങ്ങനൊന്ന് ചെയ്തു നോക്കൂ