അതുല്‍ കൃഷ്ണന്‍ 
Kerala

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആര്യനാട് പള്ളിവേട്ട പത്മവിലാസത്തില്‍ ഗോപന്റെയും സജിതാ റാണിയുടെയും മകന്‍ അതുല്‍ കൃഷ്ണന്‍(21) ആണ് മരിച്ചത്.അമ്മ ആശയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

കാട്ടാക്കട-പൂവച്ചല്‍ റോഡില്‍ നക്രാംചിറയ്ക്കടുത്തുള്ള വളവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് അപകടം നടന്നത്. അപകടത്തില്‍ അതുലിന്റെ അമ്മയ്ക്ക് നട്ടെല്ലിനും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

അമ്മയുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അതുല്‍. പെട്ടെന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അതുലിന്റെ അമ്മ സജിതാ റാണി കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Tragic accident in Kattakkada, youth died and his mother was critically injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

'ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം'; തുറന്നടിച്ച് രഞ്ജു രഞ്ജിമാര്‍

ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം ആഗ്രഹിക്കുന്നവര്‍ നാളെ അപേക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്റുകള്‍ നീക്കം ചെയ്യാനെന്ന് രത്തന്‍ ഖേല്‍ക്കര്‍

ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!

SCROLL FOR NEXT