നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം ഫയൽ
Kerala

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി; ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും.

18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ - ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മദ്ധ്യേ യാത്ര റദ്ദാക്കി തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന ട്രിവാന്‍ഡ്രം സെന്‍ട്രല്‍ - ഗുരുവായൂര്‍ ട്രെയിന്‍ (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ - ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (16341) എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക. 18ന് സര്‍വീസ് തുടങ്ങുന്ന കാരൈക്കല്‍ - എറണാകുളം ട്രെയിന്‍ (16187) പാലക്കാട് വച്ച് യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന എറണാകുളം - കാരൈക്കല്‍ ട്രെയിന്‍ (16188) യാത്ര തിരികെ ആരംഭിക്കുന്നത് പാലക്കാട് നിന്നാകും.

18ന് സര്‍വീസ് തുടങ്ങുന്ന മധുരൈ - ഗുരുവായൂര്‍ (16327) ട്രെയിന്‍ ആലുവയില്‍ യാത്ര അവസാനിപ്പിക്കും. 19ന് സര്‍വീസ് തുടങ്ങുന്ന ഗുരുവായൂര്‍ - മധുരൈ (16328) ട്രെയിന്‍ ആലുവയില്‍ നിന്നാകും യാത്ര ആരംഭിക്കുക. 18ന് യാത്ര തുടങ്ങുന്ന ചെന്നൈ സെന്‍ട്രല്‍ - ആലപ്പുഴ എക്സ്പ്രസ് പാലക്കാട് വരെയേ സര്‍വീസുണ്ടാകൂ. 19ന് സര്‍വീസ് തുടങ്ങുന്ന ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍ (22640) എക്സ്പ്രസ് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക.

റദ്ദാക്കിയ ട്രെയിനുകള്‍

എറണാകുളം - ഷൊര്‍ണൂര്‍ മെമു (66320), 18ന്

ഷൊര്‍ണൂര്‍ - എറണാകുളം മെമു (66319), 19ന്

എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ (56318), 18ന്

ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (56313), 19ന്

എറണാകുളം - കോട്ടയം (56005) പാസഞ്ചര്‍, 19ന്

കോട്ടയം - എറണാകുളം പാസഞ്ചര്‍ (56006), 19ന്

നിയന്ത്രണമുള്ള ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ - ട്രിവാന്‍ഡ്രം സെന്‍ട്രല്‍ (12623) ട്രെയിനിന് 120 മിനിറ്റ് നിയന്ത്രണം

മംഗള ലക്ഷദ്വീപ് (12618) ട്രെയിനിന് 110 മിനിറ്റ് നിയന്ത്രണം

ബംഗളൂരു സിറ്റി - കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനിന് നൂറു മിനിറ്റ് നിയന്ത്രണം

കേരള സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് (12218) ട്രെയിനിന് 70 മിനിറ്റ് നിയന്ത്രണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ

'വിവാഹമോചനം പുതിയ കാലത്തെ ഒരു പ്രശ്നമല്ല, സ്ത്രീകൾക്കിന്ന് കൂടുതൽ വഴികളുള്ളതുകൊണ്ട് അവർ അത് തുറന്നു പറയുന്നു'; ജയസുധ