ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു. 
Kerala

മുറിവേറ്റ കൊമ്പന് ചികിത്സ വൈകി, പഴുപ്പില്‍ മരുന്ന് വെച്ചില്ല; ഒരു മാസത്തോളം അനാസ്ഥ തുടര്‍ന്നു

കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തില്‍ തന്നെ കോടനാട്ടേക്കു മാറ്റാതിരിക്കാന്‍ കാരണമായത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അതിരപ്പിള്ളിയില്‍ നിന്നു കോടനാട്ടേക്കു മാറ്റിയ കാട്ടുകൊമ്പന്‍ ചരിയാന്‍ കാരണമായതു വനംവകുപ്പിന്റെ ഭാഗത്തെ നയപരമായ പിഴവുമെന്നു സൂചന. കാട്ടില്‍നിന്ന് ആനയെ നാട്ടിലേക്കു പിടിച്ചുകൊണ്ടുപോയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന(നോ മോര്‍ ക്യാപ്റ്റിവിറ്റി)നയമാണു കൊമ്പനെ ആദ്യഘട്ടത്തില്‍ തന്നെ കോടനാട്ടേക്കു മാറ്റാതിരിക്കാന്‍ കാരണമായത്. രക്ഷിച്ചെടുക്കാവുന്ന തരത്തിലുള്ള മുറിവു മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നതെങ്കിലും ഒരുമാസത്തോളം രക്ഷാപ്രവര്‍ത്തനം വൈകിയതോടെ മസ്തകത്തിലെ വ്രണം ഒരടിയോളം ആഴത്തിലേക്കു വ്യാപിച്ചു.

ജനുവരി 12 മുതല്‍ ആന മുറിവുമായി അലഞ്ഞു തിരിയുന്നുണ്ടെന്ന വിവരം വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും 24നാണ് ആദ്യഘട്ട ചികിത്സ ലഭ്യമാക്കിയത്. അപ്പോഴും ആനയെ പിടികൂടി ചികിത്സയ്ക്കായി കോടനാട്ടേക്കു മാറ്റാം എന്ന് ആലോചിച്ചില്ല. കാട്ടാനകളുടെ പ്രജനന കാലത്തു കൊമ്പന്മാര്‍ തമ്മിലേറ്റുമുട്ടുന്നതും പരുക്കേല്‍ക്കുന്ന ആനകള്‍ ചരിയുന്നതും സ്വാഭാവികമാണെന്നും ഇതിലൊന്നും ചെയ്യാനില്ലെന്നുമായിരുന്നു വനംവകുപ്പു തലപ്പത്തു നിന്നുള്ള നിലപാട്. ആനയുടെ ദുരവസ്ഥ വലിയ ചര്‍ച്ചയായതോടെയാണ് ഒന്നാംഘട്ട ചികിത്സയ്ക്കു തീരുമാനമെടുത്തത്. അപ്പോഴും വെടിയുണ്ടയേറ്റുണ്ടായ മുറിവാണോ എന്ന പരിശോധനയാണു ഫലത്തില്‍ നടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വെടിയുണ്ട ഏറ്റിട്ടില്ലെന്നുറപ്പിച്ച ശേഷം മുറിവിലെ പഴുപ്പു നീക്കം ചെയ്തു മരുന്നുവച്ച ശേഷം ആനയെ പോകാന്‍ അനുവദിച്ചു.

എന്നാല്‍,മുറിവില്‍ പുഴുക്കളുണ്ടാകാതിരിക്കാനുള്ള കുത്തിവയ്പ്പടക്കം മറ്റു ചികിത്സകള്‍ ഒന്നുമുണ്ടായില്ലെന്നാണു സൂചന. മുറിവിന്റെ സ്വഭാവവും ആഴവും പഠിച്ച ശേഷം തുടര്‍ പരിചരണത്തിനുള്ള സാധ്യതയും ആലോചിച്ചില്ല.ഇതോടെ സ്വാഭാവിക മരണമെന്ന സാഹചര്യത്തിലേക്ക് ആനയുടെ അവസ്ഥ ചുരുങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

'എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലായ്പ്പോഴും താങ്ങും തണലുമായിരുന്നു'; അജിത്തിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വിജയ്

SCROLL FOR NEXT