പ്രതീകാത്മക ചിത്രം 
Kerala

പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; 44കാരിയും 30കാരനും അറസ്റ്റിൽ

മിനിമോൾക്ക് 11ഉം 13ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തിൽ 44കാരിയും 30കാരനും അറസ്റ്റിൽ. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടിൽ എസ് മിനിമോൾ (44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനിൽ ജെ ഷൈജു (30) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. 

മിനിമോളുടെ നെയ്യാറ്റിൻകര സ്വദേശിയായ ഭർത്താവ് ഒൻപത് വർഷമായി ഗൾഫിലാണ്. ഗൾഫിൽ നിന്നു കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ജിം ട്രെയിനറായ ഷൈജുവും അറസ്റ്റിലായത്. 

അഞ്ച് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്നും, അഞ്ച് ദിവസം മുൻപാണ് മിനിമോൾ ഷൈജുവിനൊപ്പം ഒളിച്ചോടി ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തിൽ വച്ച് വിവാഹിതരായത് എന്നും പൊലീസ് അറിയിച്ചു. മിനിമോൾക്ക് 11ഉം 13ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. 

അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി. മിനിമോളെ കോടതി റിമാൻഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തിൽ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും