പ്രതീകാത്മക ചിത്രം 
Kerala

പൂച്ചയെ രക്ഷിക്കാന്‍ ശ്രമം; മച്ചില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

അടുത്ത വീട്ടിലെ പൂച്ച തന്റെ പൂച്ചയുമായി കടിപിടി കൂടുന്നതിന് ഇടയിലാണ് പൂച്ചയെ രക്ഷിക്കാനായി ജനലിലൂടെ സാജു മച്ചിന്റെ മുകളിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കലവൂര്‍: മച്ചില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. കലവൂര്‍ തകിടിവെളി സാജു(52) ആണ് മരിച്ചത്. 

അടുത്ത വീട്ടിലെ പൂച്ച തന്റെ പൂച്ചയുമായി കടിപിടി കൂടുന്നതിന് ഇടയിലാണ് പൂച്ചയെ രക്ഷിക്കാനായി ജനലിലൂടെ സാജു മച്ചിന്റെ മുകളിലെത്തിയത്. എന്നാല്‍ ആസ്ബസ്റ്റോസ് മച്ച് പൊളിഞ്ഞ് സാജു തലയിടിച്ച് വീണു. 

ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലും പിന്നാലെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT