python curry, അറസ്റ്റിലായവർ 
Kerala

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി കഴിച്ചു; രണ്ടുപേര്‍ പിടിയില്‍

വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണ് പെരുമ്പാമ്പ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്ത് കഴിച്ച രണ്ടുപേര്‍ പിടിയില്‍. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ ഹൗസില്‍ യു പ്രമോദ് (40), ചന്ദനംചേരി ഹൗസില്‍ സി ബിനീഷ് (37) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാംവാര്‍ഡിലെ വീട്ടുപരിസരത്തു വെച്ചാണ് ഇരുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണ് പെരുമ്പാമ്പ്.

രഹസ്യ വിവരത്തെത്തുടര്‍ന്ന് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെരുമ്പാമ്പിനെ പാകം ചെയ്തു കഴിച്ചവരെ പിടികൂടിയത്.

Two arrested for killing python, cooking meat and eating it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും