പ്രതീകാത്മക ചിത്രം 
Kerala

കൈക്കൂലി കേസില്‍ പിടിയിലായ മുന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍; വീട്ടില്‍ നിന്ന് പിടികൂടി

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി. തിരുവല്ല മുന്‍സിപ്പല്‍ സെക്രട്ടറി നാരായണന്‍ സ്റ്റാന്‍ലിയുടെ വീട്ടില്‍ നിന്നാണ് ബൈക്കുകള്‍ പിടികൂടിയത്.

കഴിഞ്ഞദിവസം മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുന്‍സിപ്പല്‍ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കല്‍ നിന്നു കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അതിനിടെയാണ് ഇരുവരും പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT