Two children drowned thiruvananthapuram 
Kerala

വാമനപുരത്ത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോകുലും നിഖിലും.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കീഴാറ്റിങ്ങല്‍ തൊപ്പിച്ചെന്ത പേരാണം കല്ലുകടവ് ഭാഗത്തായിരുന്നു അപകടം. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്. കല്ലൂര്‍ക്കോണം പുത്തന്‍വിള വീട്ടില്‍ ഗോകുല്‍ (15), ചാലുവിള വീട്ടില്‍ നിഖില്‍(15) എന്നിവരാണ് മരിച്ചത്.

കല്ലൂര്‍ക്കോണം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഗോകുലും നിഖിലും. വ്യാഴാഴ്ച വൈകിട്ട് കടവില്‍ കുളിക്കാന്‍ ഇറങ്ങിയതാണ് ഇരുവരും എന്നാണ് വിവരം. ഇരുവരും അപകടത്തില്‍പ്പെട്ടതോടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുകൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Two children drowned while bathing in the Vamanapuram river. The deceased have been identified as Gokul (15) of Puthenvila village in Kallurkonam and Nikhil (15) of Chaluvila village.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനി മരിച്ചു

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

SCROLL FOR NEXT