ഷൂട്ടിങ്ങിനെത്തിച്ച ആന ടെലിവിഷൻ ദൃശ്യം
Kerala

വിജയ് ദേവരകൊണ്ടയുടെ ഷൂട്ടിങ്ങിനെത്തിച്ചു; ആനകൾ തമ്മിൽ ഏറ്റുമുട്ടൽ, നാട്ടാന കാടുകയറി

പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമം​ഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി.

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു ആനകളെ. തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് സംഭവം. അഞ്ച് ആനകളെയായിരുന്നു ഷൂട്ടിങ്ങിനായി കൊണ്ടുവന്നത്. പാപ്പാനെയും ആന ആക്രമിച്ചതായാണ് വിവരം.

ആന മൂന്നാർ ഫോറസ്റ്റ് റേഞ്ചിലേക്ക് കടന്നതായാണ് വിവരം. മുൻപും പുതുപ്പള്ളി സാധു എന്ന ആന കാടുകയറിയിട്ടുണ്ട്. പിന്നീട് ഒരുമാസത്തിന് ശേഷമാണ് ആനയെ തിരികെയെത്തിച്ചത്. 20ഓളം പേരടങ്ങിയ സംഘമാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

ഈ ശീലങ്ങൾ പല്ലുകളെ കേടുവരുത്തും

'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടെ അവധി

സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ; 'ഡോസ്' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT