പ്രതീകാത്മക ചിത്രം 
Kerala

തെറിച്ചുവീണ ഫുട്ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിത്താണു: രണ്ട് വിദ്യാർത്ഥികൾ ഭാരതപ്പുഴയിൽ മരിച്ചു

ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രണ്ട് വിദ്യാർത്ഥികൾ ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് പ്രബോധിനി സ്വദേശികളായ ആയുര്‍രാജ് (13), അശ്വിന്‍ (11) എന്നിവരാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജിന്റെ പിറകുവശത്തുള്ള കടവില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്നു വിദ്യാർത്ഥികൾ. അതിനിടെ നദിയിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

നിലവിളി കേട്ട് സമീപത്ത് പശുവിനെ മേയ്ക്കാന്‍ വന്ന ആളുകളാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റിപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കുറ്റിപ്പുറം എംഇഎസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആയുര്‍രാജ്. തൃശൂരികൾ രണ്ട് സഹോദരിമാർ മുങ്ങിമരിച്ച് വാർത്തയ്ക്ക് പിന്നാലെയാണ് മലപ്പുറത്തുനിന്നുള്ള അപകട വാർത്ത എത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT