Two workers killed in landslide at Chithirapuram Idukki 
Kerala

റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍, ഇടുക്കിയില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നവരാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി ആനച്ചാല്‍ ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ട് തൊഴിലാളികള്‍ മരിച്ചു. റിസോര്‍ട്ടിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടെ മണ്‍തിട്ട ഇടിഞ്ഞാണ് അപകടം. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ആനച്ചാല്‍ ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നവരാണ് മരിച്ചത്.

മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം. ഇടുക്കിയില്‍ ഇന്ന് പെയ്തിറങ്ങിയ ശക്തായ മഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷാ പ്രവര്‍ത്തനത്തെയും മഴ പ്രതികൂലമായി ബാധിച്ചു. ചിത്തരപുരം പള്ളിയില്‍ നിന്നും മൂന്നൂറ് മീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ഇടുങ്ങിയതായതും, മണ്ണിടിച്ചില്‍ തുടര്‍ന്നതും രക്ഷാ ദൗത്യം വൈകിച്ചു.

A landslide occurred at Chithirapuram, Anachal, Idukki. Two workers died. The accident occurred when a pile of earth collapsed while they were trying to build a protective wall for the resort.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT