മിത്രൻ 
Kerala

പൊങ്കൽ ആഘോഷിക്കാൻ അമ്മ വീട്ടിലെത്തി; പുഴയിൽ വീണു രണ്ടര വയസുകാരൻ മരിച്ചു 

പൊങ്കൽ ആഘോഷിക്കാൻ അമ്മയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: രാജകുമാരിയിൽ കളിക്കുന്നതിനിടെ പുഴയിൽ വീണു രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു. തേനി സ്വദേശികളായ കണ്ണൻ- ഭുവനേശ്വരി ദമ്പതികളുടെ ഇളയ മകൻ മിത്രൻ ആണ് മരിച്ചത്. പൊങ്കൽ ആഘോഷിക്കാൻ അമ്മ ഭുവനേശ്വരിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

ഉച്ചയ്‌ക്ക് 2.45ഓടെയാണ് അപകടം. സഹോദരനൊപ്പം പന്നിയാർ പുഴയ്‌ക്കരികിലെത്തിയ മിത്രൻ പുഴയിൽ ഇറങ്ങിയ വിവരം അമ്മ ഭുവനേശ്വരിയോടു പറയാനായി സഹോദരൻ വീട്ടിലേക്ക് ഓടിയതിന് പിന്നാലെ ഒഴുക്കിൽ പെട്ടു.  

നാട്ടുകാരും നെടുങ്കണ്ടം ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ 100 മീറ്റർ അകലെ പുഴയിലുള്ള മരക്കുറ്റിയിൽ തങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മിത്രന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്

സ്റ്റിക്കറുകള്‍ക്ക് ശബ്ദം ചേര്‍ക്കാം, സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാം; 'സൂപ്പര്‍ ഫീച്ചറു'കളുമായി വാട്‌സ്ആപ്പ്