അറസ്റ്റിലായവർ 
Kerala

വീട്ടിൽ നിന്ന് ഇറങ്ങുന്നത് മരപ്പണിക്ക്, ഹോട്ടലിൽ മുറിയെടുത്ത് മാളിൽ ലഹരി വിൽപന: രണ്ട് പേർ അറസ്റ്റിൽ

പാലാഴിയിൽ മാളിന്റെ പരിസരത്ത് ഹോട്ടലിൽ മുറിയെടുത്താണ് ഇവർ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഷോപ്പിങ് മാൾ കേന്ദ്രീകരിച്ച് ലഹരിമരുന്നു വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. നല്ലളം സ്വദേശികളായ എം.പി. അബ്ദുൾ റൗഫ് (29), കെ.ടി. മുഹമ്മദ് ദിൽഷാദ് (22) എന്നിവരാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. പാലാഴിയിൽ മാളിന്റെ പരിസരത്ത് ഹോട്ടലിൽ മുറിയെടുത്താണ് ഇവർ കോളജ് വിദ്യാർഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് വിൽപന നടത്തിയിരുന്നത്. 

ആർക്കും സംശയം തോന്നാതിരിക്കാൻ റൗഫ് മരപ്പണിക്ക് പോകുകയാണെന്ന വ്യാജേന പണി ആയുധങ്ങളുമായാണ് വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നത്. ലോഡ്ജുകളിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തുകയും ലഹരി വിൽപന കഴിഞ്ഞാൽ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്. പ്രവാസിയായിരുന്ന ദിൽഷാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഗൾഫിൽ പോകുന്നതിനേക്കാൾ വരുമാനം ഇവിടെ ഉണ്ടാക്കാമെന്ന് പറഞ്ഞ് ദിൽഷാദിനെ ലഹരിമരുന്ന് കച്ചവടത്തിൽ പങ്കാളിയാക്കുകയായിരുന്നു. 

ആവശ്യക്കാർ ഫോണിൽ വിളിച്ചാൽ മാളിന്റെ പരിസരത്ത് എത്താനായി അറിയിച്ച് കൈമാറ്റം നടത്തുന്നതാണ് രീതി. 29.30 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടികൂടി. വിപണിയിൽ ഒന്നര ലക്ഷംരൂപ വിലവരും. ലഹരിമരുന്ന് വിൽപനയിൽ ലഭിച്ച 26,000 രൂപയും മൊബൈൽ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവർക്ക് ലഹരിമരുന്ന് എത്തിച്ചവരെയും ആർക്കെല്ലാമാണ് വിൽപന നടത്തിയതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍