റിനോയ് വര്‍ഗീസ്, അനുശ്രീ/ ചിത്രങ്ങൾ: ഫേസ്ബുക്ക് 
Kerala

നടി അനുശ്രീ പ്രചാരണത്തിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് തോൽവി 

ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

പത്തനംത്തിട്ട: സിനിമാതാരം അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തോൽവി. ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്.  411 വോട്ടുകള്‍ നേടിയ സിപിഎമ്മിന്റെ എം ആര്‍ മധുവാണ് വാര്‍ഡില്‍ വിജയിച്ചത്. 11 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം. 132 വോട്ടുകള്‍ മാത്രമാണ് റിനോയ്ക്ക്  നേടാനായത്.

സിനിമയിൽ എത്തുന്നതിന് മുൻപുള്ള സൗഹൃദമാണ് അനുശ്രീയും റിനോയും തമ്മിലുള്ളത്. സുഹൃത്ത് വിജയിച്ചു കഴിഞ്ഞാൽ നാടിനു വേണ്ടി ചെയ്യാവുന്നത് പരമാവധി ചെയ്തു കൊടുക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കവെ അനുശ്രീ പറഞ്ഞിരുന്നു. പരസ്യ പ്രചാരണത്തിലെ നടിയുടെ സാന്നിധ്യം കൂടുതല്‍ വോട്ടുകള്‍ നേടാൻ സഹായിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഗോള അയ്യപ്പസംഗമം: കണക്കുകളില്‍ പൊരുത്തക്കേട്, നടക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് 8 ലക്ഷത്തിന്റെ ബില്‍; യോഗം വിളിച്ച് ദേവസ്വം ബോര്‍ഡ്

കേരളത്തിലെ ചില പ്രധാന ട്രക്കിങ് സ്പോട്ടുകൾ

പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; യാത്ര ഒഴിവാക്കിയത് തെരഞ്ഞെടുപ്പ് തിരക്ക് മൂലം

പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

നിവർന്നിരിക്കുന്നതും നട്ടെല്ലിന് പ്രശ്നമാണ്, എങ്ങനെ ശരിയായി ഇരിക്കാം?

SCROLL FOR NEXT