ശബരീനാഥന്‍ ഫയല്‍
Kerala

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നേമം യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നേമം യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍. നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധി ഉണ്ടാകും. നാടിന് നല്ലതുവരുമെന്നും നേമത്ത് ശുഭപ്രതിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രത്തിലും ശബരീനാഥന്‍ സന്ദര്‍ശിച്ചു.

കടുത്ത ത്രികോണ മത്സരമാണ് നേമത്ത് നടന്നത്. വി ശിവന്‍കുട്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രാജീവ് ചന്ദ്രശേഖര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ നേമത്ത് ബിജെപി അക്കൗണ്ട് തുറന്നെങ്കിലും 2021ല്‍ ശിവന്‍കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 3949 വോട്ടിനായിരുന്നു ശിവന്‍കുട്ടി അന്ന് കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. 71.33 ആയിരുന്നു പോളിങ് ശതമാനം. അതേസമയം, ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. 80.62 ആണ് ഇത്തവണത്തെ പോളിങ് ശതമാനം.

UDF government will come to power: Sabarinathan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ