UDF Meeting ഫയൽ
Kerala

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട

മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയും യോഗത്തില്‍ നടന്നേക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.

രാവിലെ പത്ത് മണിക്കാണ് യോഗം. മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയും ഇന്നത്തെ യോഗത്തില്‍ നടന്നേക്കും. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കല്‍, ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലെ നിലപാട് രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങളും ചര്‍ച്ചയാകും.

പി വി അന്‍വറിന്റെ യുഡിഫ് പ്രവേശനം തത്കാലം ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് മുന്നണിയിലെ ഏകദേശ ധാരണ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ളില്‍ ഉണ്ടാകേണ്ട ധാരണകളാകും പ്രധാനമായും ചര്‍ച്ചയാകുക എന്നാണ് റിപ്പോര്‍ട്ട്.

The UDF Coordination Committee meeting will be held in Kochi today. This is the first meeting after the Nilambur by-election.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT