ഒപി സാബിത്ത് ,കെ. അജ്മല്‍ 
Kerala

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 2.65 കോടി രൂപ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശേരി പുളിയനമ്പ്രത്തെ ഒപി സാബിത്ത് (26), പെരിങ്ങത്തൂര്‍ മത്തിപ്പറമ്പയിലെ കെ. അജ്മല്‍ (25) എന്നിവരെയാണ് ടൗണ്‍ പൊലീസ് പിടികൂടിയത്.

കണ്ണൂര്‍ നഗര മധ്യത്തിലാണ് കുഴല്‍പ്പണം പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പരിശോധനയില്‍ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധം കാറിനുള്ളില്‍ പ്രത്യേകമായി സജ്ജീകരിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. അനധികൃതമായി കടത്തിയ കോടികളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ്. കണ്ണൂര്‍ ജില്ലയിലെ വിവിധപ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് പണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ശനിയാഴ്ച്ച പുലര്‍ച്ചെ വാഹന പരിശോധനക്കിടെ കണ്ണൂര്‍ കാല്‍ ടെക്‌സിന് സമീപം വെച്ചാണ് കുഴല്‍പ്പണം പിടികൂടിയത്. യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 13. എവി 2688 നമ്പര്‍ വെനു കാറിലെ രഹസ്യ അറയില്‍ നിന്നാണ് പണം കണ്ടെടുത്തത്. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Unaccounted money in secret vault, Rs 2.65 crore seized from car in Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

'അതിവേഗം', എസ്‌ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് ഉടന്‍ നിയമനം; നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം

'കുറച്ചു പശ കയ്യില്‍ തേച്ചിട്ട് ഇറങ്ങുക'; തുടർച്ചയായി ഹിറ്റ് വിക്കറ്റ്, സായി സുദർശനെ 'ട്രോളി' മുൻ താരങ്ങൾ (വിഡിയോ)

SCROLL FOR NEXT