O J Janeesh facebook
Kerala

പത്താം നമ്പര്‍! ഓര്‍മയില്ലേ സച്ചിനേയും മെസിയേയും; മന്ത്രി ജനീഷിന്റെ ഔദ്യോഗിക കാര്‍ അത്ര നിസാരക്കാരനല്ല

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ജനീഷിന്റെ ഇത്തവണത്തെ ഭൂരിപക്ഷം 8308 ആണ്. ഈ അക്കങ്ങള്‍ കൂട്ടിയാല്‍ കിട്ടുന്നത് 10 ആണ്. ഇതും കൗതുകമായി.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: യുവമന്ത്രി ഒ ജെ ജനീഷ് താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിനൊപ്പം സഞ്ചരിക്കുന്ന കാറിന്റെ നമ്പറും ചര്‍ച്ചയാകുകയാണ്. ലഭിച്ച വോട്ടുകളുടെ ആകെ തുകയും ലഭിച്ച ഔദ്യോഗിക കാറിന്റെ നമ്പറും 10 ആണ്. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഫുട്‌ബോളില്‍ മെസിയും ജഴ്‌സില്‍ പതിച്ച ആ പത്താം നമ്പര്‍.

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ജനീഷിന്റെ ഇത്തവണത്തെ ഭൂരിപക്ഷം 8308 ആണ്. ഈ അക്കങ്ങള്‍ കൂട്ടിയാല്‍ കിട്ടുന്നത് 10 ആണ്. ഇതും കൗതുകമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് മന്ത്രിമാര്‍ക്കു നല്‍കിയത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ഉപയോഗിച്ചിരുന്ന കറുത്ത കാറുകള്‍ നിലവിലെ മന്ത്രിമാരില്‍ ആര്‍ക്കും നല്‍കിയില്ല. മുഖ്യമന്ത്രി വി ഡി സതീശനു ലഭിച്ചത് വി എന്‍ വാസവന്‍ ഉപയോഗിച്ചിരുന്ന കാര്‍ ആണ്. കഴിഞ്ഞ സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ വാങ്ങിയതായിരുന്നു ഇത്.

അംബാസഡര്‍ കാറുകളായിരുന്നു 2006 വരെ ഭൂരിഭാഗം മന്ത്രിമാര്‍ക്കും നല്‍കിയിരുന്നത്. 2004 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു മറ്റു കാറുകളും മന്ത്രിമാര്‍ ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. പിന്നീട് ഇന്നോവയിലേക്കു മന്ത്രിമാര്‍ മാറി. 2016 ല്‍ ഇന്നോവ ക്രിസ്റ്റയും മന്ത്രിമാരുടെ വാഹനങ്ങളായി. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ 2022 ല്‍ ഇന്നോവ ക്രിസ്റ്റയ്ക്കു പുറമേ കിയ കാര്‍ണിവലും വാഹന വ്യൂഹത്തിന്റെ ഭാഗമാക്കി. ഇവയെല്ലാം കറുത്ത നിറമുള്ളവയായിരുന്നു.

Unique car number assigned to young minister O J Janeesh, which coincidentally matches his constituency's majority number. This fascinating detail, along with other ministerial vehicle allocations, highlights interesting aspects of Kerala's political landscape.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു, ആരോഗ്യത്തിനൊപ്പം കായികവും മുരളീധരന് നല്‍കാന്‍ സാധ്യത; ഫിഷറീസിലും തീരുമാനമായില്ല

സിക്‌സുകളുടെ മാലപ്പടക്കം, 38 പന്തില്‍ 93 റണ്‍സുമായി കത്തിപ്പടര്‍ന്ന് 'വൈഭവം'; പ്ലേ ഓഫിനരികെ രാജസ്ഥാന്‍

'ഇതിനിടയിൽ ലാലേട്ടൻ ഇതൊക്കെ എപ്പോൾ ചെയ്തു എന്ന് തോന്നും'; 'ദൃശ്യം 3'യെക്കുറിച്ച് വീണ

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

'അന്ധവിശ്വാസങ്ങളുടെ മന്‍മോഹന്‍ ബംഗ്ലാവ്'; ഇക്കുറി മന്ത്രിസഭയിലെ പയ്യന്‍സ് ഒ ജെ ജനീഷിന്

SCROLL FOR NEXT