Usman Madari  
Kerala

വൈത്തിരിക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചു; കളിസ്ഥലത്തിന് ഭൂമി വിട്ടുനല്‍കി ഉസ്മാന്‍ മദാരി

പഴയ വൈത്തിരി സ്വദേശികളുടെ മുന്‍ കാലം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായ ഒരു കളിസ്ഥലം എന്നത്, ആ ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒട്ടും മടി കൂടാതെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഉസ്മാന്‍ മദാരി

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മാതൃകയാകുക എന്നാല്‍ വാക്കുകളിലൂടെ അല്ല പ്രവര്‍ത്തികളിലൂടെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സംരംഭകനും ഹണി മ്യൂസിയം ഫൗണ്ടറുമായ ഉസ്മാന്‍ മദാരി. വയനാട് പഴയ വൈത്തിരി സ്വദേശികളുടെ മുന്‍ കാലം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നു സ്വന്തമായ ഒരു കളിസ്ഥലം എന്നത്, ആ ഒരു സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒട്ടും മടി കൂടാതെ മുന്നില്‍ നില്‍ക്കുകയായിരുന്നു ഉസ്മാന്‍ മദാരി.

അദ്ദേഹത്തിന്റെ പിതാവ് മദാരികോയ ഹാജിയുടെ ഓര്‍മയ്ക്കായി കളിസ്ഥലം വിട്ടു നല്‍കുകയായിരുന്നു, പഴയ വൈത്തിരി നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് കിടക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ് പുതിയ തലമുറയുടെ ഭാവി കണക്കിലെടുത്ത് ഗ്രൗണ്ടിനായി ഉസ്മാന്‍ മദാരി വിട്ടുനല്‍കിയത്. ആദ്യം കുട്ടികള്‍ കളിച്ചിരുന്നത് പഞ്ചായത്തിന്റെ അധീനതയിലുള്ള കൃഷിഭവനോട് ചേര്‍ന്നുള്ള ചെറിയ കളി സ്ഥലത്താണ്.

ഈ പരിമിതി മനസ്സിലാക്കി നാട്ടുകാരും യുവാക്കളും നല്ല വിശാലമായ ഒരു ഗ്രൗണ്ടിന് വേണ്ട സ്ഥലം ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങുകയും നാട്ടുകാരനും സംരംഭകനുമായ ഉസ്മാന്‍ മദാരിയെ സമീപിക്കുകയായിരുന്നു . പിന്നീട് നടന്നത് ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ചിറകു മുളക്കുകയായിരുന്നു ഒരു ഗ്രൗണ്ടിന് വേണ്ട സ്ഥലം രണ്ടുതവണകളായി ഏറ്റെടുത്തു നല്‍കുകയായിരുന്നു. ആദ്യം നല്‍കിയ ഭൂമി തികയാതെ വരുകയും രണ്ടാമത് ഒരു മടിയും കൂടാതെ വീണ്ടും ഭൂമി നല്‍കുകയും ചെയ്തതോടെ യുവാക്കളുടെ എക്കാലത്തെയും സ്വപ്നം പൂവണിയുകയായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന വാക്കുകളിലൂടെയല്ല പ്രവര്‍ത്തികളിലൂടെയാണ് ചെയ്തു കാണിക്കേണ്ടതെന്ന് യുവതലമുറയോട് പറയാതെ പ്രവര്‍ത്തിച്ചു കാണിച്ചു കൊണ്ട് മാതൃകയാവുകയാണ് ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരി.

Usman Madari donates land for playground in Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

ഡ്രൈ ഡേയിലും കൈയില്‍ സാധനം കിട്ടും; എഴുപത്തിയഞ്ചുകാരന്‍ എക്സൈസ് പിടിയില്‍

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

SCROLL FOR NEXT