V M Vinu screen grab
Kerala

'സ്ഥാനാര്‍ഥിയാക്കി വിഎം വിനുവിനെ അപമാനിച്ചു; കോണ്‍ഗ്രസ് സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണം'

സമൂഹം ഇഷ്ടപ്പെടുന്ന സമുന്നതനായ സംവിധായകനാണ് വിനു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നെന്നും എന്നിട്ടും സ്ഥാനാര്‍ഥിയാക്കി അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത വിഎം വിനുവിനെ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ഥിയാക്കിയതിലൂടെ അദ്ദേഹത്തെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. സമൂഹം ഇഷ്ടപ്പെടുന്ന സമുന്നതനായ സംവിധായകനാണ് വിനു. വോട്ടര്‍പട്ടികയില്‍ പേര് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നെന്നും എന്നിട്ടും സ്ഥാനാര്‍ഥിയാക്കി അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

2020ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിട്ടില്ല. ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തീര്‍ത്തുപറയുകയാണെങ്കില്‍ അത് കള്ളവോട്ടാണ്. എങ്കില്‍ അദ്ദേഹത്തിനെതിരെ കള്ളവോട്ട് ചെയ്തതിന് കേസ് എടുക്കണം. അദ്ദേഹത്തിന് വോട്ടുനിഷേധിക്കുന്ന ഒരു കാര്യവും ആരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മൂന്ന് തവണ അവസരം ഉണ്ടായിട്ടും അദ്ദേഹം അത് വിനിയോഗിച്ചില്ല. അനധികൃതമായി വിനുവിന് വോട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കില്‍ അതിനെ സിപിഎം പ്രതിരോധിക്കുമായിരുന്നെന്നും മെഹബൂബ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വം നിരന്തരം പിന്തുടര്‍ന്ന് സമ്മര്‍ദം ചെലുത്തി സ്ഥാനാര്‍ഥിയാക്കി വിഎം വിനുവിനെ അപമാനിക്കുകയായിരുന്നെന്ന് സിപിഎം നേതാവ് പി മോഹനന്‍ പറഞ്ഞു രമേശ് ചെന്നിത്തലയുള്‍പ്പടെയുള്ള ആളുകളാണ് വിനുവിനെ അപമാനിച്ചത്. വോട്ടര്‍പട്ടികയില്‍ വിനുവിന്റെ പേര് ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമായിരുന്നു. സമുന്നതനായ സംവിധായകന്‍ വിഎം വിനുവിനെ അപമാനിച്ചതില്‍ കോണ്‍ഗ്രസ് സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണമെന്ന് പി മോഹനന്‍ പറഞ്ഞു.

V M Vinu was insulted by being made a candidate; Congress must apologize to cultural Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണൂരിൽ ലീ​ഗ് നേതാവ് ബിജെപിയിൽ ചേർന്നു; 'ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായി'

കരുത്തുറ്റ 7,800mAh ബാറ്ററി, ഏകദേശം 32,000 രൂപ മുതല്‍ വില; വണ്‍പ്ലസ് 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

നോർക്ക കെയർ എൻറോൾമെന്റ്; ഓൺലൈന്‍ സഹായ കേന്ദ്രം ആരംഭിച്ചു

'പാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഞാനും മല്‍സരിക്കും'; കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് കൊലക്കേസ് പ്രതി നിഖില്‍ പൈലി

SCROLL FOR NEXT