ഫിറോസ്  
Kerala

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്‍; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

കേസില്‍ അധ്യാപികമാരെ ഉള്‍പ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഫിറോസ് ആണെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസിലെ മുഖ്യപ്രതി പിടിയില്‍. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില്‍ ഫിറോസ് (28) ആണ് പൊലീസിന്റെ പിടിയിലായത്. മലബാറിലെ എംഡിഎംഎ മൊത്തവിതരണക്കാരന്‍ ഫിറോസ് ആണെന്ന് പൊലീസ് സൂചിപ്പിച്ചു. കേസില്‍ അധ്യാപികമാരെ ഉള്‍പ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം കൂത്താളിയില്‍ നിന്നും പിടിയിലായ അനസിന്റെ പ്രധാന കൂട്ടാളിയും എംഡിഎംഎ കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന ചങ്ങരോത്ത് പുറവൂര്‍ സ്വദേശി പൊന്‍ അജ്മലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമാണ്. കേസില്‍ നേരത്തെ പിടിയിലായ വയനാട് സ്വദേശി ഷിന്റോ ഷിജുവുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നതും ഫിറോസാണെന്ന് പൊലീസ് പറയുന്നു.

മുന്‍പ് മൊടക്കല്ലൂരിലെ ലോഡ്ജില്‍ വച്ച് ഫിറോസിനെ യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്‌സൈസ് പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. വീണ്ടും ലഹരി വില്‍പ്പനയ്ക്കായി പേരാമ്പ്ര ചെമ്പ്ര റോഡില്‍ എത്തിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് സംഘം ഫിറോസിനെ പിടികൂടുകയായിരുന്നു.

Vadakara MDMA case: Prime accused Firoz arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

വ്യാപാരത്തിൽ ലാഭം, വാഹന യാത്രയിൽ ജാഗ്രത വേണം

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!