വത്സല, അരുണ്‍/ Death 
Kerala

കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും മരിച്ച നിലയില്‍

വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വക്കം നെടിയവിള വീട്ടില്‍ വത്സല (71) അരുണ്‍ (42) എന്നിവരാണ് മരിച്ചത്. വീടിനു പിന്‍വശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വക്കം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് അരുണ്‍.

ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അരുണ്‍ അയച്ചുനല്‍കിയിരുന്നു. തന്നെ കള്ളക്കേസുകളില്‍ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജീവനൊടുക്കാന്‍ കാരണം നാല് പേരാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്നാണ് കുറിപ്പില്‍ പറയുന്നത്. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

A member of the Vakkom Grama Panchayat and his mother were found dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

'ശപിക്കപ്പെടാനിടയാക്കിയ ആദ്യകാരണം സ്ത്രീകള്‍ക്കിടയിലെ അഴിഞ്ഞാട്ടം; തെരഞ്ഞെടുപ്പിന്റെ മറവില്‍ സ്ത്രീപുരുഷന്‍മാരുടെ ഇടകലരല്‍ നീതീകരിക്കാനാകില്ല'

എണ്ണമയമുള്ള പാത്രങ്ങൾ വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇങ്ങനെ ചെയ്യൂ

ആധാര്‍ സുരക്ഷിതം, ഇതുവരെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രം

SCROLL FOR NEXT