വന്ദേഭാരത് എക്‌സ്പ്രസ്/ ട്വിറ്റർ 
Kerala

വന്ദേഭാരത് ട്രെയിൻ സർവീസ് ഇന്നു മുതൽ; യാത്ര ആലപ്പുഴ വഴി; സമയക്രമം ഇങ്ങനെ

ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ ഇന്നു മുതൽ സർവീസ് തുടങ്ങും. തിരുവനന്തപുരം- കാസർകോട് റൂട്ടിൽ ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ വൈകിട്ട്‌ 4.05ന്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌  പുറപ്പെടും. മുഴുവൻ സീറ്റുകളിലേക്കും റിസർവേഷൻ നടന്നതായി റെയിൽവേ അറിയിച്ചു. 

എട്ട്‌ കോച്ചാണ്‌ ട്രെയിനുള്ളത്‌. ബുധനാഴ്‌ച മുതൽ ഇരുഭാഗത്തേക്കും ട്രെയിനുകൾ സർവീസ്‌ നടത്തും. രാവിലെ ഏഴിന്‌ കാസർകോടു നിന്ന്‌ - തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. കാസർകോട്‌ വന്ദേഭാരത്‌ തിങ്കളാഴ്‌ചകളിലും തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത്‌ ചൊവ്വാഴ്‌ചകളിലും സർവീസ്‌ നടത്തില്ല.

തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്ക്‌ എസി ചെയർകാറിന്‌ 1515 രൂപയും എക്‌സിക്യൂട്ടീവ്‌ ചെയർകാറിന്‌ 2800 രൂപയുമാണ്‌ ടിക്കറ്റ്‌ നിരക്ക്‌. എക്‌സിക്യൂട്ടീവ്‌ ചെയർകാറിൽ 54 സീറ്റും എസിചെയർ കാറുകളിലായി 476 സീറ്റുമാണുള്ളത്‌. എട്ട്‌ മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും. 

വന്ദേഭാരത്‌  സ്‌റ്റേഷനിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:

തിരുവനന്തപുരം സെൻട്രൽ: വൈകിട്ട്‌ ‌4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്‌ഷൻ: 6.35/6.38, തൃശൂർ: 7.40/7.42, ഷൊർണൂർ ജങ്‌ഷൻ: 8.15/8.17,തിരൂർ: 8.52/8.54, കോഴിക്കോട്‌: 9.23/9.25, കണ്ണൂർ: 10.24/10.26, കാസർകോട്‌: രാത്രി11.58.

കാസർകോട്‌–-തിരുവനനന്തപുരം സെൻട്രൽ ട്രെയിൻ: കാസർകോട്‌‌: ‌രാവിലെ ‌7, കണ്ണൂർ: 7.55/7.57, കോഴിക്കോട്‌: 8.57/8.59, തിരൂർ: 9.22/9.24, ഷൊർണൂർ ജങ്‌ഷൻ: 9.58/10, തൃശൂർ: 10.38/10.40, എറണാകുളം ജങ്‌ഷൻ: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെൻട്രൽ: പകൽ 3.05

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT