സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് 
Kerala

'നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'; കണ്ണൂരില്‍ ഫ്‌ലക്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. 'നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ' എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡിലെ വാചകങ്ങള്‍. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ മലപ്പുറത്തും വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ഉയര്‍ന്നത്.

തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ. ഗോവിന്ദന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 'നിയുക്ത എംഎല്‍എ ടികെ ഗോവിന്ദന് അഭിവാദ്യം' എന്ന് എഴുതിയ ഫ്‌ലക്‌സുകളാണ് തളിപ്പറമ്പ് നഗരത്തില്‍ പലയിടത്തായി സ്ഥാപിച്ചത്.

VD Satheesan CM, a flex board in Old Angadi is showing support for VD Satheesan as the Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

ആം ആദ്മിയെ പിളര്‍ത്തി രാഘവ് ഛദ്ദ, ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിക്കുക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തോമസ് കപ്പ് ബാഡ്മിന്റണ്‍; കാനഡയെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട് ഇന്ത്യ

എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം, 250 ഒഴിവുകൾ; എൻജിനീയറിങ് ബിരുദമുള്ളവർക്ക് അവസരം

'ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം'; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

SCROLL FOR NEXT