വിഡി സതീശന്‍ 
Kerala

'ചെന്നിത്തലയെ ക്ഷണിച്ചത് നല്ല കാര്യം, വെള്ളാപ്പള്ളിയുടെയും അഭിപ്രായം ഇപ്പോള്‍ മാറി'

'കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി, സംസ്ഥാനത്തുട നീളം ഇത്തരത്തില്‍ ആളുകളുടെ അഭിപ്രായം മാറുകയാണെന്നും സതീശന്‍ പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എന്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എന്‍എസ്എസിന്റേത്. കഴിഞ്ഞമാസം വെള്ളാപ്പള്ളി നടേശന്‍ പിണറായി വിജയന്‍ മൂന്നാമത് അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞു. ഇപ്പോള്‍ 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ മാസത്തെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി, സംസ്ഥാനത്തുട നീളം ഇത്തരത്തില്‍ ആളുകളുടെ അഭിപ്രായം മാറുകയാണെന്നും സതീശന്‍ പറഞ്ഞു.

'ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണ്. കേരളത്തില്‍ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പ് ശശി തരൂരിനെയും കെ മുരളീധരനെയും ഉമ്മന്‍ ചാണ്ടിയെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ ഇന്നലെയും പങ്കെടുത്തു. ഏത് മത വിഭാഗത്തിന്റെയും ഒരു പ്രധാനപ്പെട്ട പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുക്കുമ്പോള്‍ അതിന്റെ സന്തോഷമുണ്ട്.' സതീശന്‍ പറഞ്ഞു

കട്ടപ്പനയില്‍ നിക്ഷേപിച്ച പണം തിരികെ കൊടുക്കാതെ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് സിപിഎം അധപതിച്ചതിന്റെ തെളിവാണ്. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് സഹകരണ ബാങ്കുകള്‍ കോണ്‍ഗ്രസില്‍ നിന്ന് സിപിഎം പിടിച്ചെടുക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT