ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് രചിച്ച വേദഗണിതം പ്രകാശനം 
Kerala

ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് രചിച്ച വേദഗണിതം പ്രകാശനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡോ. ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട് രചന നിര്‍വഹിച്ച് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച വേദഗണിതം പ്രകാശനം ചെയ്തു. മാധവ ഗണിത കേന്ദ്രവും വിദ്യാഭ്യാസ വികാസ കേന്ദ്രവും കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയും തൃശൂര്‍ ശ്രീ. സി. അച്യുത മേനോന്‍ ഗവ. കോളജ് ഗണിത വിഭാഗവും ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച കേരളീയ ഗണിതത്തെപ്പറ്റിയുള്ള സെമിനാര്‍ വേദിയിലായിരുന്നു പ്രകാശനം.

എളുപ്പത്തില്‍ ഗുണനം, ഹരണം തുടങ്ങിയവ ചെയ്യാനുള്ള സൂത്രങ്ങളാണ് പുസ്തകത്തില്‍. മത്സര പരീക്ഷകള്‍ക്കും ഗണിതത്തിനോട് താല്പര്യം വളര്‍ത്താനും പുസ്തകം ലക്ഷ്യമിടുന്നു.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. എന്‍സി ഇന്ദുചൂഡന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏത് ഗവേഷണ മേഖലയിലും തലേന്ന് വരെ ചെയ്തതിനെപ്പറ്റി അറിയാതെ ഗവേഷണം പൂര്‍ണമാവില്ലെന്നതിനാല്‍ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ആധുനിക വിദ്യാഭ്യാസ രംഗത്ത് മള്‍ട്ടി ഡിസിപ്ലിനറിയായി പഠിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍. രമ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കൃത സര്‍വകലാശാല ഗുരുവായൂര്‍ ക്യാംപസ് ഡയറക്ടര്‍ ഡോ. കെ കെ ഷൈന്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗണിത വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ടിഎസ് ബാലസുബ്രഹ്മണ്യന്‍, മഞ്ചേരി എന്‍എസ്എസ് കോളജ് മേധാവിയായിരുന്ന ചരിത്ര ഗവേഷക ഡോ. എം വിജയലക്ഷ്മി, ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജ് ചരിത്ര വിഭാഗം മേധാവി ഡോ. ജി ഗോപീകൃഷ്ണന്‍, കോസ്മിക് മാത്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി ദേവരാജന്‍, ചാലക്കുടി പനമ്പിള്ളി ഗവ. കോളജ് അധ്യാപകനായ ഡോ. മധുസൂദനന്‍ കര്‍ത്താ, തൃശൂര്‍ സംസ്‌കൃത സര്‍വകലാശാല ചരിത്ര വിഭാഗം അധ്യാപിക ഡോ. ആശ രാജന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ. രജീഷ് കുമാര്‍ പി സ്വാഗതവും ചരിത്ര വിഭാഗം അധ്യാപിക സിനി പിഎം നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മാധവ ഗണിത പരമ്പരയുടെ കാലദേശചരിത്രങ്ങളെ അടയാളപ്പെടുത്തല്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

Vedaganitham, book written by Dr. Unnikrishnan Thekkeppat released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭൂട്ടാനില്‍ ഹിമാനി തടാകം പൊട്ടി വെള്ളപ്പൊക്കം, പശ്ചിമ ബംഗാളിലും അസമിലും മിന്നല്‍ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പ്

വൈഭവും ഭുവനേശ്വറുമില്ല, ഇഷാന്‍ കിഷന്‍ തിരിച്ചെത്തി; കിവികളെ ബാറ്റിങ്ങിന് വിട്ട് ഇന്ത്യ

'ശിക്ഷിച്ചില്ലെങ്കിൽ ഗോമാതാവ് ഭൂമുഖത്തുനിന്ന് ഇല്ലാതാകും'; പശുഹത്യ കേസിൽ 3 പേർക്ക് ജീവപര്യന്തം തടവ്: വിധിന്യായത്തിൽ മനുസ്മൃതിയും വേദങ്ങളും ഉദ്ധരിച്ച് ഗുജറാത്ത് കോടതി

ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ 'നോട്ടപ്പുള്ളി'യായി ഗംഭീര്‍; പരിശീലകനാക്കാന്‍ നാല് ടീമുകള്‍ രംഗത്ത്

കണ്ണൂരിൽ വ്ലോഗർമാരുടെ മരണം: സമഗ്ര അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി