Vehicle theft; വാഹനമേഷണക്കേസില്‍ പിടിയിലായവര്‍ 
Kerala

വാഹനമോഷണം; ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ബിജെപി എറണാകുളം സോണല്‍ പ്രസിഡന്റ് എംഎ ബ്രഹ്മരാജിന്റെ മകന്‍ അഭിജിത്താണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപി എറണാകുളം സോണല്‍ പ്രസിഡന്റ് എംഎ ബ്രഹ്മരാജിന്റെ മകന്‍ വാഹന മോഷണ (Vehicle theft)ക്കേസില്‍ അറസ്റ്റില്‍. തിരിച്ചടവ് മുടങ്ങിയപ്പോള്‍ ഫിനാന്‍സ് കമ്പനി ലേലത്തില്‍ വിറ്റ ജീപ്പാണ് അഭിജിത്തിന്റെ നേതൃത്വത്തില്‍ മോഷ്ടിച്ചത്. ബ്രഹ്മരാജിന്റെ മകന്‍ അഭിജിത്ത് ഉള്‍പ്പടെ അഞ്ചുപേരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം സ്വദേശിയായ ജോയ് മോന്‍, എറണാകുളം സ്വദേശികളായ ഉമര്‍ ഉള്‍ ഫാറൂഖ്, അഭിജിത്ത്, രാഹുല്‍, മുഹമ്മദ് ബാസിത്ത് എന്നിവരാണ് അറസ്റ്റിലായത്. ജോയ്‌മോന്‍ വാങ്ങിയ ജീപ്പാണ് തിരിച്ചടവ് മുടങ്ങിയതോടെ സ്വകാര്യ ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തത്. തുടര്‍ന്ന് ലേലത്തില്‍ വിറ്റപ്പോള്‍ നെടുങ്കണ്ടം സ്വദേശി അന്‍സാരി സലീമാണ് ഫിനാന്‍സ് കമ്പനിയില്‍ നിന്നും വാഹനം വാങ്ങിയത്.

ഈ വാഹനം യുവാക്കാള്‍ നെടുങ്കണ്ടത്ത് നന്ന് മോഷ്ടിക്കുകയായിരുന്നു. കൊല്ലം സ്വദേശിയാണ് വാഹനം തട്ടിയെടുക്കാന്‍ അഭിജിത്ത് ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT