പ്രിയംവദ ( priyamvada ) special arrangement
Kerala

പ്രിയംവദയെ കൊന്ന് വീടിനു പിന്നില്‍ കുഴിച്ചുമൂടിയെന്ന് അയല്‍വാസി; കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന കുട്ടിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി

രണ്ടുദിവസം മുമ്പാണ് വെള്ളറട പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെ കാണാതാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാണാതായ പനച്ചിമൂട് സ്വദേശി പ്രിയംവദയെ ( Priyamvada ) കൊലപ്പെടുത്തി വീടിന് പിന്നില്‍ കുഴിച്ചുമൂടിയെന്ന് ( murder ) അയല്‍വാസിയുടെ വെളിപ്പെടുത്തല്‍. കസ്റ്റഡിയിലുള്ള അയല്‍വാസി വിനോദ് പൊലീസിനോട് ഇക്കാര്യം സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കട്ടിലിന് അടിയില്‍ ഒരു കൈ കണ്ടുവെന്ന പ്രതിയുടെ മകളുടെ മൊഴിയാണ് വഴിത്തിരിവായത്.

രണ്ടുദിവസം മുമ്പാണ് വെള്ളറട പനച്ചിമൂട് സ്വദേശിയായ 48 കാരി പ്രിയംവദയെ കാണാതാകുന്നത്. സമീപത്തെ കശുവണ്ടി യൂണിറ്റിലെ തൊഴിലാളിയാണ് മരിച്ച പ്രിയംവദ. 12-ാം തീയതി രാവിലെ ജോലിക്ക് പോയ പ്രിയംവദ പിന്നീട് തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് സ്ത്രീയുടെ വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രിയംവദയെ കണ്ടെത്താനായി പൊലീസും നാട്ടുകാരും അന്വേഷിക്കുമ്പോള്‍, പ്രതിയായ വിനോദും, സ്ത്രീയെ കണ്ടെത്താനായോ എന്ന് അന്വേഷിക്കുമായിരുന്നു. പ്രതിയുടെ ബന്ധു പള്ളിവികാരിയോട് പറഞ്ഞ ചില സംശയങ്ങളാണ് കേസില്‍ നിര്‍ണായകമായത്. പ്രതിയുടെ ഭാര്യ വിദേശത്താണ്. പ്രതിയുടെ ഭാര്യയുടെ അമ്മയും രണ്ടു കുട്ടികളുമാണ് അടുത്തടുത്തായുള്ള വീടുകളില്‍ താമസിച്ചിരുന്നത്.

പ്രതിയും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായാണ് സൂചന. വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിനിടെ പ്രതി അടിക്കുകയും, പ്രിയംവദ ബോധരഹിതയായതോടെ വീട്ടിലേക്ക് കൊണ്ടുപോയി ഇടുകയും ചെയ്തു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കട്ടിലിന് അടിയില്‍ വെക്കുകയും, രാത്രി മൃതദേഹം മറവു ചെയ്തുവെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

SCROLL FOR NEXT