Kerala Rain 
Kerala

സംസ്ഥാനത്ത് അതിശക്തമഴ തുടരും, 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ രാവിലെ അതിശക്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഈ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 40മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്‌മെന്റ് നടത്തി. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ക്കാണ് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയത്.

ശക്തമായ മഴയെത്തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടകരെ തല്‍ക്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല. എരുമേലിയിലും നിലക്കലിലും തീര്‍ത്ഥാടക വാഹനങ്ങള്‍ പൊലീസ് നിയന്ത്രിക്കുന്നു. രാവിലെ സ്ഥിതിഗതികള്‍ നോക്കിയശേഷമാകും വാഹനങ്ങള്‍ കടത്തിവിടുക. മഴയുടെ സാഹചര്യം കണക്കിലെടുത്ത് തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് കേരളം-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളം - കര്‍ണാടകം - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേര്‍ന്ന സമുദ്ര ഭാഗങ്ങള്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Very heavy rain to continue in the state; orange alert in 7 districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Weekly horoscope (August 02- August 02, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam August 03|ഒരു സന്തോഷ വാർത്ത കേൾക്കാം, പ്രവർത്തന രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും

പുതിയ പള്‍സര്‍ 125 ലോഞ്ച് ഓഗസ്റ്റ് 12ന്; ഏകദേശം 85,000 രൂപ വില, ഫീച്ചറുകള്‍

ഇടുക്കിയില്‍ കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

നാപ്കിനില്‍ ഇന്ത്യയുടെ അപൂര്‍ണമായ ഭൂപടം, നോര്‍ത്ത് ഈസ്റ്റും കശ്മീരും ഇല്ല: വിമര്‍ശിച്ച് ലവ്‌ലിന