തെളിവെടുപ്പിനിടെ പ്രതി ശ്യാംജിത്ത് ആയുധങ്ങൾ പൊലീസിന് എടുത്തുകൊടുക്കുന്നു/ ടെലിവിഷൻ ദൃശ്യം 
Kerala

കൊലക്ക് ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്, അന്വേഷണം വഴിതിരിച്ചുവിടാൻ ബാർബർ ഷോപ്പിലെ മുടി ബാ​ഗിലിട്ടു; ആയുധങ്ങൾ കണ്ടെത്തി

വിഷ്ണു പ്രിയയുടെ കഴുത്തറക്കാൻ പ്രതി ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്. രണ്ടു ഭാ​ഗത്തും മൂർച്ചയുള്ള തരത്തിലുള്ളതായിരുന്നു കത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ശ്യാംജിത്ത് ഉപയോ​ഗിച്ച ആയുധങ്ങൾ കണ്ടെത്തി. ചുറ്റിക, കത്തി, സ്കൂഡ്രൈവർ തുടങ്ങിയവ ബാ​ഗിലാക്കി വീടിനു സമീപത്തെ കുളത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിനിടെ ശ്യാംജിത്ത് തന്നെയാണ് ആയുധങ്ങൾ പുറത്തെടുത്തത്. 

ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്താണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണു പ്രിയയുടെ കഴുത്തറക്കാൻ പ്രതി ഉപയോ​ഗിച്ച കത്തി സ്വയം നിർമിച്ചത്. രണ്ടു ഭാ​ഗത്തും മൂർച്ചയുള്ള തരത്തിലുള്ളതായിരുന്നു കത്തി. കൊലപാതകം ആസൂത്രണം ചെയ്തതിനു പിന്നാലെയാണ് കത്തിയുടെ നിർമാണം ആരംഭിച്ചത്. 

ഉപേക്ഷിച്ച ബാഗിൽ മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്. പൊലീസ് അന്വേഷണം വഴി തിരിച്ച് വിടാനും പ്രതി ശ്രമിച്ചു. ഇതിനായി ബാർബർ ഷോപ്പിൽ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎൻഎ പരിശോധന നടത്തുമ്പോൾ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.

ശ്യാംജിതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അതേസമയം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT