വിഴിഞ്ഞം തുറമുഖം  
Kerala

40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്ക്; തെക്കുകിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്കുനീക്കത്തില്‍ ഒന്നാമത്; ചരിത്രനേട്ടവുമായി വിഴിഞ്ഞം

ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നു മാസവും പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീണ്ടും ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി.ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങി മൂന്നു മാസവും പിന്നിട്ട പദ്ധതിയുടെ ഈ നേട്ടം വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞു.

ഫെബ്രുവരി മാസത്തില്‍ 40 കപ്പലുകളില്‍ നിന്നായി 78833 ടിഇയു ചരക്കാണ് അദാനി വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കൈകാര്യം ചെയ്തത്. ആഗോള മാരിടൈം രംഗത്ത് വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ തുറമുഖത്തിന്റെ വളര്‍ച്ച മികച്ച രീതിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. ലോകത്തെ ഏറ്റവും മികച്ച തുറമുഖങ്ങളില്‍ ഒന്നാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ മാറ്റുന്നതിനായി ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

മുള്ളൻ പന്നിയെ അടിച്ചു കൊന്നു; സിപിഎം നേതാവിന്റെ ജാമ്യാപേക്ഷ തള്ളി

SCROLL FOR NEXT