പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി 
Kerala

പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി; റോഡ് പുഴയായി; കുടിവെള്ളം തടസപ്പെടും

ഈ ഭാഗത്ത് റോഡ് തകരുകയും വന്‍തോതില്‍ മണ്ണ് കുത്തിയൊലിച്ച് പോവുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലാരിവട്ടം പള്ളി സെമിത്തേരിക്ക് മുമ്പിലാണ് പൈപ്പ് പൊട്ടിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഈ ഭാഗത്ത് റോഡ് തകരുകയും വന്‍തോതില്‍ മണ്ണ് കുത്തിയൊലിച്ച് പോവുകയും ചെയ്തിട്ടുണ്ട്. വഴിയില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടും അനുഭവപ്പെട്ടു. നിലവില്‍ പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രശ്നം പരിഹരിക്കുന്നത് വരെ സ്ഥലത്ത് കുടിവെള്ള വിതരണം തടസപ്പെടും. നേരത്തെ തമ്മനത്തും ഇത്തരത്തില്‍ പൈപ്പ് പൊട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

'വട കഴിച്ചിട്ടുണ്ടോയെന്ന മര്യാദയില്ലാത്ത ചോദ്യം, ആസ്വദിച്ചുള്ള മറുപടി'; മഞ്ജു പത്രോസ് ഉന്നം വച്ചത് രേണു സുധിയെ?

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് വകുപ്പുകളിൽ സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, മെയ് 15 വരെ അപേക്ഷിക്കാം

'അത്തരമാളുകൾക്ക് മസ്തിഷ്ക മരണം മനസിലാകണമെന്നില്ല; ഞങ്ങൾ ഉദ്ദേശിച്ച പ്രേക്ഷകർക്ക് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു'

കൊറിയക്കാരെ പോലെ ഗ്ലാസ് സ്കിൻ വേണോ? ചിയ സീഡ് ഇങ്ങനെ ഉപയോ​ഗിക്കൂ

SCROLL FOR NEXT