ചാലക്കുടി പുഴയിൽ നടത്തുന്ന തിരച്ചിലിന്റെ ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
Kerala

ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു, ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍

ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപമാണ് അപകടം നടന്നത്. ഒരു പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി പുഴയുടെ കൈവഴിയില്‍ പ്രദേശവാസികളായ അഞ്ച് പെണ്‍കുട്ടികളാണ് കുളിക്കാനിറങ്ങിയത്. അപകടത്തില്‍പ്പെട്ട അഞ്ചുപെണ്‍കുട്ടികളില്‍ രണ്ടുപേരെ നാട്ടുകാര്‍ ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ചു. ഒഴുക്കില്‍പ്പെട്ട മറ്റു മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടുപേരെ കൂടി പിന്നീട് കണ്ടെത്തിയതായാണ് വിവരം. പെണ്‍കുട്ടികളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ചാലക്കുടി പുഴയുടെ കൈവഴിയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയത്ത് വലിയ വെള്ളം ഉണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒരു പെണ്‍കുട്ടിക്ക് വേണ്ടി അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്ത് എത്തി ചാലക്കുടി പുഴയിലും കൈവഴിയിലും തിരച്ചില്‍ തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും