യുവധാര കവര്‍ ഫോട്ടോ 
Kerala

കരയുന്ന ഇ ബുള്‍ജെറ്റുകാര്‍ കവറില്‍; ഡിവൈഎഫ്‌ഐ മുഖമാസികയ്ക്ക് എതിരെ ഫാന്‍സ്

ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ഇവരുടെ ആരാധകരും ഒരുകൂട്ടം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രംഗത്തുവന്നിരിക്കുന്നത്. 

ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ രൂപമാറ്റം വരുത്തിയ വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. 'അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

ഡിവൈഎഫ്‌ഐയുടെ മുഖമാസികയില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരേണ്ടതുണ്ടോയെന്ന് ചിലര്‍ ചോദിക്കുമ്പോള്‍, ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ആക്രമിക്കാനുള്ള സര്‍ക്കാര്‍ തന്ത്രത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐയുടെ നീക്കമെന്ന് ഇവരുടെ ആരാധകര്‍ പറയുന്നു.  

ഡിവൈഎഫ്‌ഐ നേതൃത്വം കുറച്ചുകൂടി പക്വത കാണിക്കണമെന്നാണ് ചിലരുടെ കമന്റ്. വ്യക്തിപരമായി അധിക്ഷേപിക്കരുത് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT