ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

'റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്'; ചാണ്ടി ഉമ്മന്‍ 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും താന്‍ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി എന്തായാലും താന്‍ നാടിന്റെ ഭാഗമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പോളിങ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പായ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ കല്ലറിയിലും പുതുപ്പള്ളി പള്ളിയിലും പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടത്. 

'മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചാല്‍ അതാണ് യഥാര്‍ത്ഥ ജീവിതം. അതാണ് അപ്പ കാണിച്ചുതന്നത്. ഏതൊരു മകനും അച്ഛനാണ് മാതൃക. അതേ മാതൃക പിന്തുടരാന്‍ ശ്രമിക്കും. അദ്ദേഹത്തെ പോലയാകാന്‍ ഞാന്‍ ശ്രമിക്കും. റിസള്‍ട്ട് എന്തും ആയിക്കോട്ടെ, ഞാനീ നാടിന്റെ ഭാഗമാണ്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു. 

രാവിലെ ഏഴുമുതലാണ് വോട്ടിങ്. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസ് ആണ് ചാണ്ടി ഉമ്മന്റെ മുഖ്യ എതിരാളി. എന്‍ഡിഎയുടെ ലിജിന്‍ ലാല്‍ അടക്കം ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ പുതുപ്പള്ളി പോളിങ് ബൂത്തിലേക്ക്

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT