C Sadanandan nominated to Rajya Sabha  FB
Kerala

ഇരുകാലുകളും വെട്ടിമാറ്റിയിട്ടും ഉലയാത്ത വീര്യം, വെപ്പുകാലിൽ ഉയർന്നു നിന്ന രാഷ്ട്രീയ ജീവിതം; സദാനന്ദൻ മാസ്റ്ററുടെ കഥ

ആർ എസ് എസ് ജില്ലാ സഹകാര്യവാഹകയായിരുന്ന സമയത്താണ് യുവാവായ സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ അക്രമത്തിനിരയാകുന്നത്. 1994 ജനുവരി 25 രാത്രി 8. 20 സദാനന്ദൻ മാസറ്ററുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. രണ്ട് കാലുകളിലും വെട്ടേറ്റ് വീണ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിനിരയായ ആർ എസ് എസ് നേതാവ് സി. സദാനന്ദൻ, എന്ന സദാനന്ദൻ മാസ്റ്റർ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. കണ്ണൂർ ജില്ലയിൽ ദീർഘകാലമായി നടന്ന രാഷ്ട്രീയ അതിക്രമങ്ങളുടെ പട്ടികയിലെ അതിജീവന കഥ പറയുന്നവരാണ് ബി ജെ പിയുടെ സി. സദാനന്ദൻ, സി പി എമ്മിലെ പി ജയരാൻ, ഇ പി ജയരാജൻ, ഒരു പാർട്ടിയുടെയും ഭാഗമല്ലാതെ രാഷ്ട്രീയമെന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ബോംബേറിൽ കാലു നഷ്ടമായ ആറ് വയസ്സുകാരി അസ്ന,( ഇന്ന് ഡോക്ടർ അസ്ന) തമിഴ് നാട്ടിൽ നിന്നുവന്ന നാടോടി ബാലനായിരുന്ന അമാവാസി ( ഇന്ന് പൂർണ്ണ ചന്ദ്രൻ, തിരുവനന്തപുരം സംഗീത കോളജിൽ ജോലി ചെയ്യുന്നു) എന്നിവർ.

ഒരു കാലത്ത് സി പി എം, കോൺഗ്രസ്, ആർ എസ് എസ്, ബി ജെ പി എന്നിവർ തമ്മിൽ പരസ്പരം നടത്തിയ അക്രമങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞിരുന്നു. അതിനെ അതിജീവിച്ചവർ വളരെ കുറവാണ്. 1990 കളുടെ തുടക്കത്തിൽ കണ്ണൂരിൽ ഏറ്റവും കൂടുതൽ കലാപകലുഷിതമായി ആർ എസ് എസ്, ബി ജെ പിയും സിപി എമ്മും തമ്മിലും സി പി എമ്മും കോൺഗ്രസും തമ്മിലുമുള്ള സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. അങ്ങനെ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്.

മൂന്ന് പാർട്ടിക്കാരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന കാലം, കേരളത്തിൽ യു ഡി എഫ് ഭരിക്കുന്ന സമയം, അഴിമതി ആരോപണങ്ങളും പരസ്പരം പഴിച്ചാരലുമൊക്കെയായി കേരളം മുന്നോട്ട് പോകുന്നു. 1991 ൽ കേരളത്തിൽ നടന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ കോൺഗ്രസും ലീഗും ബി ജെ പിയും ചേർന്ന് സഖ്യത്തിൽ മത്സരിച്ചതോടെ സിപിഎം ഒരു ഭാഗത്തും മറ്റുള്ളവരെല്ലാം എതിർഭാഗത്തും എന്ന പ്രതീതി രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്ന കാലഘട്ടം കൂടെയായിരുന്നു. അതുകൊണ്ടു തന്നെ ആർ എസ് എസ് ബിജെ പി സംഘർഷത്തിൽ കോൺഗ്രസിനും ഭരണത്തിനുമുള്ള പങ്ക് സി പി എം ആരോപിച്ചുകൊണ്ടേയിരുന്നു. എന്തായാലും സംഘർഷഭരിതമായിരുന്നു കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളും. രാഷ്ട്രീത്തിലെ എതിരാളികളെ കുറിച്ച് ഒപ്പമുള്ളവരിൽ പകകൊണ്ട് രക്തസ്നാനം ചെയ്യിക്കുക എന്നത് എല്ലാ കൂട്ടരുടെയും പ്രവർത്തന രീതി.

സിപി എമ്മും ആർ എസ് എസും എതിരാളികളുടെ സ്വാധീന പ്രദേശങ്ങളിൽ കടന്നുകയറാനും തങ്ങളുടെ സ്വാധീന പ്രദേശങ്ങളിൽ മറ്റുള്ളവരെ അടിച്ചമർത്താനുമുള്ള പ്രവണതയിൽ ഒരുപോലെ നിലപാട് സ്വീകരിച്ചിരുന്നു. മുൻകാലത്ത് ഇതൊക്കെ ചെയ്തിരുന്ന കോൺഗ്രസിന് കായികമായി ഈ രണ്ട് കൂട്ടരെക്കാളും കുറച്ച് ക്ഷീണം സംഭവിച്ചിരിന്നു.മുസ്ലിം ലീഗ് അവരുടെ കോട്ടകളിൽ ഉറച്ചു നിന്നു. ഇതായിരന്നു കണ്ണൂരിലെ സംഘർഷം നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥ. സി പി എമ്മുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന കോൺഗ്രസുകാർക്ക്, 1987 ലെ ചീമേനി സംഭവത്തോടെ കനത്ത തിരിച്ചടി നേരിട്ടതിനാൽ അവർ സി പി എമ്മിനെതിരായ ഏതുനീക്കത്തെയും മനസ്സുകൊണ്ട് പിന്തുണച്ചിരുന്നു. ഇതായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ സമവാക്യം.

സംഘർഷഭരിതമായിരുന്ന ജില്ലയിൽ 1994ൽ ആർ എസ് എസ് ബി ജെ പിയും ജനരക്ഷായാത്ര എന്ന പേരിൽ സിപി എം അക്രമത്തിനെതിരെ പദയാത്ര നടത്തി. സി പി എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിലും യാത്ര കടന്നു ചെന്നു.തിരിച്ച് സിപി എമ്മും ആർ എസ് എസ്സ്, ബി ജെ പിക്ക് എതിരായുള്ള പ്രചാരണ പരിപാടി നടത്തിവരുകയായിരുന്നു. കണ്ണൂരിലെ പലഭാഗത്തും ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നടക്കുന്നുമുണ്ടായിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോട്ടയിൽ കയറിയതിനോടുള്ള എതിർപ്പാണെന്ന് പറയുന്നു സി.സദാനന്ദൻ എന്ന സദാനന്ദൻ മാസറ്ററുടെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടു.

ആർ എസ് എസ് ജില്ലാ സഹകാര്യവാഹ് ആയിരുന്ന സമയത്താണ് യുവാവായ സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ അക്രമത്തിനിരയാകുന്നത്. 1994 ജനുവരി 25 രാത്രി 8. 20 സദാനന്ദൻ മാസറ്ററുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. രണ്ട് കാലുകളിലും വെട്ടേറ്റ് വീണ അദ്ദേഹത്തെ ആംബുലൻസിൽ ആശൂപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സായിരുന്നു. ഇതിന് തിരിച്ചടിയായി 24 മണിക്കൂറിനകം നടത്തിയ തിരിച്ചടിൽ അന്ന് എസ് എഫ് സംസ്ഥാന നേതാവും ജില്ലാപഞ്ചായത്തംഗവുമായിരുന്ന കെ വി സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ദിവസങ്ങളോളം കണ്ണൂർ സംഘർഷഭരിതമായി തുടർന്നു.

C Sadanandan Master

രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം

രാജ്യസഭാഗംമായി രാഷ്ട്രപതിക്ക് 12 പേരെ ഭരണഘടനയുടെ ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യാം. ശാസ്ത്രം, സാഹിത്യം കല, സാമൂഹിക സേവനം എന്നിങ്ങനെ ഏതെങ്കിലും മേഖലകളിൽ പ്രത്യേകജ്ഞാനമോ അനുഭവജ്ഞാനമോ ഉള്ളവരെയാണ് ഇങ്ങനെ നാമനിർദ്ദേശം ചെയ്യുന്നത്. നരേന്ദ്ര മോദി സർക്കാർ 2014 ൽ കേന്ദ്രത്തിൽ അധികാരത്തെലെത്തിയ ശേഷം കേരളത്തിൽ നിന്ന് ഇതുവരെ മൂന്ന് പേരെ നാമനിർദ്ദേശം ചെയ്തിരുന്നു. ഭരത് അവാർഡ് നേടിയ നടൻ സുരേഷ് ഗോപിയെയും ഒളിംപ്യൻ പിടി ഉഷയെയും ആണ് നേരത്തെ നാമനിർദ്ദേശം ചെയ്തത്. സുരേഷ് ഗോപി പിന്നീട്, ബി ജെ പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്കും ലോകസഭയിലേക്കും മത്സരിക്കുകയും ലോകസഭയിലേക്ക് തൃശൂരിൽ നിന്ന് ജയിച്ച് ബിജെപിക്ക് കേരളത്തിൽ നിന്നുള്ള ആദ്യ ലോകസഭാ ജയം സമ്മാനിക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് ആദ്യമായാണ് പൂർണ്ണ സമയ, ആർ എസ് എസ് , ബി ജെ പി പ്രവർത്തകനായ ഒരാളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്.

bjp leader Sadanandan Master nominated to rajya sabha

ആരാണ് സി സദാനന്ദൻ എന്ന സദാനന്ദൻ മാസറ്റർ

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

കണ്ണൂർ മട്ടന്നൂർ പെരിഞ്ചേരി സ്വദേശിയാണ് സദാനന്ദൻ മാസ്റ്റർ നിലവിൽ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആർഎസ്എസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തിയത്. ജന്മഭൂമി പത്രാധിപ സമിതി അംഗം, ആർഎസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക പ്രമുഖ്, രാഷ്ട്രസേവാസമിതി സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം തൃശൂർ ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി ചുമതലകളിൽ പ്രവർത്തിച്ചു.

അക്രമത്തിനിരയായി കാലുകൾ നഷ്ടപ്പെട് ശേഷം. 1999 മുതൽ പേരാമംഗലത്തെ ശ്രീ ദുർഗ്ഗ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികശാസ്ത്ര അധ്യാപകനായി ജോലി ചെയ്തു. വിരമിച്ചശേഷം പൂർണ്ണസമയ രാഷ്ട്രീയപ്രവർത്തകനായി. ഇരുകാലുകളും നഷ്ടമായിട്ടും, കൃത്രിമ കാലുകൾ ഉപയോഗിച്ചാണ് അദ്ദേഹം അധ്യാപകനായി പ്രവർത്തിച്ചതും സജീവമായി രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നത്.

ഗോഹട്ടി സർവകലാശാലയിൽ നിന്ന് ബികോം ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബി.എഡും നേടിയ അദ്ദേഹം. ബി ജെ പിയുടെ അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അതിന്റെ പ്രസിദ്ധീകരണമായ ദേശിയ അധ്യാപക വാർത്തയുടെ എഡിറ്ററുമായിരുന്നു. സിഎൻഎൻ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയും പാനൂർ അണിയാരം സ്വദേശിനിയുമായ വനിത റാണിയാണ് ഭാര്യ. മകൾ യമുന ഭാരതി എൻജിനിയറാണ്.

രാജ്യസഭാംഗമായി നിർദേശിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തപ്പറ്റി നേരത്തെ സൂചന നൽകിയിരുന്നുവെന്നും സദാനന്ദൻ പറഞ്ഞു. ‘‘സന്തോഷമുണ്ട്. പദവിയെക്കുറിച്ചു പ്രധാനമന്ത്രി നേരത്തെ സൂചന നൽകിയിരുന്നു. നേരിട്ടും സംസാരിച്ചിരുന്നു. കേരളത്തിനും കേരളത്തിലെ പാർട്ടി പ്രവർത്തനത്തിനും ശക്തിപകരുന്ന തീരുമാനമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയാണ്. വികസിത ഭാരതം എന്ന സന്ദേശം പാർട്ടി നൽകിയിട്ടുണ്ട്. അത് സാധ്യമാകുന്ന നയങ്ങൾ പാർട്ടി സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായും ഇതിനെ കാണാം’’– സി.സദാനന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.

President Droupadi Murmu has nominated C Sadanandan to the Rajya Sabha under Article 80(1)(a) of the Indian Constitution. he is newly nominated BJP State vice president and a teacher from Kerala who is known for surviving a politically motivated attack in the 1994 and In the incident, both of his legs were amputated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT