ഷാജഹാൻ 
Kerala

വാക്കു തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് തൂങ്ങി മരിച്ചു

അനീസ രക്തം വാർന്നു കിടക്കുമ്പോൾ ഷാജഹാൻ കടപ്പു മുറിയിൽ കയറി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. അഞ്ചൽ കരുകോണിലാണ് സംഭവം. കരുകോൺ സ്വദേശി ഷാജഹാനാണ് മരിച്ചത്. 

വെട്ടേറ്റ ഭാര്യ അനീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ഇയാൾ വെട്ടു കത്തി ഉപയോ​ഗിച്ച് ഭാര്യയെ ആക്രമിച്ചത്. 

അനീസ രക്തം വാർന്നു കിടക്കുമ്പോൾ ഷാജഹാൻ കിടപ്പു മുറിയിൽ കയറി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. പരിക്കേറ്റ അനീസയെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

മദ്യപിച്ചെത്തുന്ന ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നതു പതിവാണെന്നു നാട്ടുകാർ പറയുന്നു. ആക്രമണം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മരുമകൾ ജോലിക്ക് പോയതായിരുന്നു. പേര കുട്ടികൾ സ്കൂളിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി