പ്രതീകാത്മക ചിത്രം 
Kerala

കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ് രണ്ടുമാസമായി ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കാട്ടുപന്നി തട്ടി ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി റഷീദ് (46) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

ഒക്ടോബര്‍ ആറാം തീയതി രാത്രിയാണ് അപകടം ഉണ്ടായത്.  ഗുരുതരമായി പരിക്കേറ്റ റഷീദ് രണ്ടുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

അപകടം സംഭവിച്ച് നാളിതുവരെയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കുകയോ കാട്ടുപന്നി മൂലമാണ് അപകടം ഉണ്ടായതെന്ന് അംഗീകരിക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം