വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗൗരമായി കാണും: ഒആര്‍ കേളു വിഡിയോ ദൃശ്യം
Kerala

മന്ത്രിക്ക് മാത്രം പരിഹാരം കാണാന്‍ കഴിയില്ല; വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗൗരവമായി കാണും: ഒആര്‍ കേളു

പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രിയായിരിക്കുമ്പോള്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും കാര്യങ്ങള്‍ പഠിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രിയായി ചുമതലയേറ്റ ഒആര്‍ കേളു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റപ്പോഴായിരുന്നു പ്രതികരണം.

പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രിയായിരിക്കുമ്പോള്‍ കെ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച കാര്യങ്ങള്‍ തുടരുമെന്നും കാര്യങ്ങള്‍ പഠിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം ചുമതലയേറ്റതിനു പിന്നാലെ മധുരവിതരണവും നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വയനാട്ടിലെ വന്യമൃഗ ആക്രമണത്തില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. എംപിമാര്‍, എല്‍മാരുമുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കും. വന്യജീവി ആക്രമണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ മുന്‍പ് പലതവണ ഉണ്ടായിട്ടുണ്ട്. മന്ത്രിക്ക് മാത്രം വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. എല്ലാവരും ഒരുമിച്ചുചേര്‍ന്നുകൊണ്ട് പരിഹാരമുണ്ടാക്കും.അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT