Ramesh Chennithala  file
Kerala

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ സീനിയര്‍ നേതാവാണ് താന്‍. സീനിയോറിറ്റി മാനദണ്ഡം ആണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എംഎല്‍എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കില്‍ എംഎല്‍എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജനം വാശിയോടെ പിണറായിക്ക് ബൈ ബൈ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 80ന് മുകളില്‍ സീറ്റ് യുഡിഎഫിന് ലഭിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുഡിഎഫ് പോസിറ്റീവ് അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലം. വി പി അബ്ദുള്‍ റഷീദ് ആണ് ധര്‍മ്മടത്തെ യഥാര്‍ത്ഥ എംഎല്‍എ എന്നാണ് ഞാന്‍ കരുതുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനമായിരുന്നു. ഏതെങ്കിലും എംപി ഇങ്ങോട്ട് വരണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സമുദായ നേതാക്കള്‍ പറയുന്നതിന് അതേ രീതിയില്‍ മറുപടി പറയേണ്ടതില്ല. അത് അവര്‍ പറയുന്നതിനോട് യോജിപ്പ് ഉണ്ടായിട്ടല്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടു ചെയ്തത്. 2011 ല്‍ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Will get support from MLAs, high command will take a fair decision: Ramesh Chennithala says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിജയ് നിന്നപ്പോ ഇങ്ങനെ, ലാലേട്ടന്‍ കേരളത്തില്‍ മത്സരിച്ചാലോ?'; കമന്‍റിട്ടയാള്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍

2.12 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്; വിവിധ കാറുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹോണ്ട

'ഒരു സീനിൽ പോലും ചിരി വന്നില്ല, പിന്നെ ഇതെങ്ങനെ 100 കോടി നേടി'; ഒടിടി റിലീസിന് പിന്നാലെ 'ആട് 3'യ്ക്ക് വിമർശനം

സഞ്ജു സെഞ്ച്വറി തൂക്കുമോ! പോയിന്റ് നില തുല്യം; പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ ചെന്നൈ- ഡൽഹി ടീമുകൾ

ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

SCROLL FOR NEXT