ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെണ്‍സുഹൃത്തിന്റെ അച്ഛന്‍ അറസ്റ്റില്‍

കിരണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനാണ്
Kiran
കിരണ്‍
Edited By:
Updated on: 
1 min read

ബംഗളൂരു: കര്‍ണാടകയിലെ ബംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ (22) ആണ് മരിച്ചത്. പെണ്‍സുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

Kiran
അഗ്നിവീറുകളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തി; 75 ശതമാനം പേര്‍ക്ക് രണ്ടു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി കേന്ദ്രം

ബംഗളൂരു യെലഹങ്കയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് അറസ്റ്റിലായി. കിരണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനാണ്.

ആനന്ദിന്റെ 19 കാരിയായ മകളുമായി കിരണ്‍ അടുപ്പത്തിലായിരുന്നു. മൈസൂരില്‍ പഠിക്കുന്ന കുട്ടി തുടര്‍ച്ചയായ അവധിയെത്തുടര്‍ന്ന് വീട്ടിലെത്തിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ ആനന്ദും ഭാര്യയും സ്വദേശത്തേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയി. ഇതിനു പിന്നാലെ കിരണ്‍ വീട്ടിലെത്തി.

എന്നാല്‍ അപ്രതീക്ഷിതമായി വീട്ടിലെത്തിയ ആനന്ദ് കിരണിനെ പെണ്‍കുട്ടിക്കൊപ്പം കണ്ടതോടെ പ്രകോപിതനായി. മകളെ ചിക്കബെല്ലാപുരയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ കിരണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Kiran
കരിപ്പൂരിൽ സ്വർണം പൊട്ടിക്കൽ നാടകം; യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ
Kiran
നടിയെ ആക്രമിച്ച കേസ്; ഔദ്യോഗിക രേഖകളിലില്ലാത്ത പരാമർശങ്ങൾ എങ്ങനെ നീക്കം ചെയ്യുമെന്ന് ഹൈക്കോടതി
Summary

Malayali youth Kiran beaten to death in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER